Friday, September 13, 2024
spot_imgspot_img
HomeNRIUKമലയാളിയായ പത്തുവയസുകാരൻ യുഎസില്‍ വച്ച്‌ മരിച്ചു

മലയാളിയായ പത്തുവയസുകാരൻ യുഎസില്‍ വച്ച്‌ മരിച്ചു

ബോസ്റ്റണ്‍: യുഎസില്‍ മലയാളിയായ പത്തുവയസുകാരൻ മരിച്ചു. അമേരിക്കയിലെ ബോസ്റ്റണില്‍ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ആലുവ സ്വദേശി റിഫാദിന്റെ മകൻ ഹാറൂണ്‍ (10) ആണ് മരിച്ചത്.

അസുഖത്തെ തുടർന്ന് ഹാറൂണ്‍ ബോസ്റ്റണ്‍ ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ആലുവ നമ്ബൂരിമഠം-കോട്ടപ്പുറത്ത് കുടുംബാംഗമാണ്. മുൻ നിയമസഭാ സ്‌പീക്കർ കെ.എം. സീതിസാഹിബിന്റെ പൗത്രൻ മുൻ വാണിജ്യവകുപ്പു ജോയിന്റ് കമ്മീഷണർ കെ.എം.അല്‍ത്താഫിന്റെ മകനാണ് പരേതന്റെ പിതാവ്.

മാതാവ് ഷെബ്രീൻ ചെങ്കോട്ട ഹെറിഫോഡില്‍ നവാസിന്റെ മകളും കൊല്ലം ഈച്ചംവീടൻ കുടുംബാംഗവുമാണ്. സഹോദരൻ: ഹൈദർ. ഖബറടക്കം ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 12.45ന് ബോസ്റ്റണില്‍ നടന്നു .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments