പത്തനംതിട്ട: ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പഠിപ്പിച്ച സര്‍വകലാശാലയില്‍ സ്ഥിരം പ്രഫസറായി മലയാളിയായ മാര്‍ത്തോമ്മാ സഭയിലെ മുംബൈ- യുകെ ഭദ്രാസന ബിഷപ് ഡോ. ജോസഫ് മാര്‍ ഇവാനിയോസ് നിയമിക്കപ്പെട്ടു. ജര്‍മന്‍ വിനിമയ ഭാഷയായി ഉപയോഗിക്കുന്ന യൂറോപ്പിലെ സര്‍വകലാശാലകളില്‍ നിന്ന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ ഡോക്ടര്‍ ഹാബില്‍ പദവി സ്വിറ്റ്‌സര്‍ലന്‍ഡ് ബേണ്‍ സര്‍വകലാശാലയാണു ജോസഫ് മാര്‍ ഇവാനിയോസിന് നല്‍കിയത്.Malayalee Bishop Dr. Joseph Mar Ivanios has been assigned to be a permanent professor in Albert Einstein taught
ജര്‍മന്‍ സര്‍വകലാശാലകളില്‍ പഠിച്ച് ഡോക്ടറേറ്റ് നേടിയ ഗവേഷണ-അധ്യാപന രംഗത്ത് മികവു പുലര്‍ത്തുന്നവരെയാണ് ഈ പദവിയിലേക്കു ക്ഷണിക്കാറുള്ളത്. ഇന്ത്യയിലെ ക്രിസ്ത്യാനികളെയും ദേശീയതയെയും കുറിച്ച് തുടര്‍ച്ചയായി നടത്തിയ പഠനത്തിലെ മികവ് പരിഗണിച്ചാണ് രാജ്യാന്തര പ്രഫസര്‍ ലൈസന്‍സ് നല്‍കുന്നതെന്ന് ബേണ്‍ സര്‍വകലാശാല പ്രഫസര്‍ ഡോ. ഏയ്ഞ്ചല ബെര്‍ലിസ് അറിയിച്ചു .
കൂടാതെ യൂറോപ്പിലെ ഏതു സര്‍വകലാശാലായിലും പ്രഫസര്‍ ആയിരിക്കാനും പ്രഭാഷണം നടത്താനും ഇന്ത്യയില്‍ നിന്ന് ക്ഷണിക്കപ്പെടുന്ന അതിഥി എന്ന അപൂര്‍വ പദവിയും അദ്ദേഹത്തിന് സ്വന്തം. ഡോക്ടര്‍ ഹാബില്‍, വെനിയ ലെജെന്‍ഡി, വെനിയ ഡോസന്റി എന്നിപേരുകളിലാണ് ഈ പദവികള്‍ അറിയപ്പെടുന്നത്.