Home Cinema Movie News ‘പതിനാറ് വയസുള്ളപ്പോള്‍ തന്നെ സെക്‌സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചു, അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് പറഞ്ഞു’; സിനിമാ നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ ബന്ധു

‘പതിനാറ് വയസുള്ളപ്പോള്‍ തന്നെ സെക്‌സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചു, അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് പറഞ്ഞു’; സിനിമാ നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ ബന്ധു

0
‘പതിനാറ് വയസുള്ളപ്പോള്‍ തന്നെ സെക്‌സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചു, അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് പറഞ്ഞു’; സിനിമാ നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ ബന്ധു

കൊച്ചി: മുകേഷ് അടക്കമുള്ള സിനിമാ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധു.Malayalam Cinema Harassment Case: Accuser Now Facing Legal Action

യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. തനിക്ക് പതിനാറ് വയസുള്ളപ്പോൾ സെക്‌സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചതായാണ് യുവതിയുടെ ആരോപണം. ഡിജിപിക്ക് യുവതി പരാതി നൽകി. യുവതിയുടെ പരാതിയിൽ ഇന്ന് തെളിവെടുപ്പുണ്ടാകും.

2014ലാണ് സംഭവമെന്ന് യുവതി പറഞ്ഞു. അമ്മയുടെ സഹോദരിയുടെ മകളാണ് വിൽക്കാൻ ശ്രമിച്ചതെന്നും യുവതി പറഞ്ഞു. അവർ അന്ന് അഞ്ചോളം സിനിമയിൽ അഭിനയിച്ചിരുന്നു. ചെന്നൈയിലായിരുന്നു താമസം.

സിനിമയിൽ അഭിനയിക്കുന്നു എന്നല്ലാതെ അവരെക്കുറിച്ച് തനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വെക്കേഷൻ കാലത്ത് തന്നെ ചെന്നൈയിലെ വീട്ടിലേക്ക് അവർ ക്ഷണിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കാമെന്നും ഓഡിഷനിൽ പങ്കെടുക്കാം എന്നൊക്കെയായിരുന്നു പറഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു

അങ്ങനെ താനും അമ്മയും ചെന്നൈയിലേക്ക് പോയി. തൊട്ടടുത്ത ദിവസം ഓഡിഷനെന്ന് പറഞ്ഞ് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ ഒരു മുറിയില്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ തനിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കിയെന്നും മുടിയില്‍ തഴുകിയെന്നും യുവതി പറയുന്നു. ഇതിനിടെ ബന്ധുവായ സ്ത്രീ അയാളോട് ഓകെയാണോ എന്ന് ചോദിച്ചു.

അയാള്‍ ഓകെയാണെന്നും പറഞ്ഞു. ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് തനിക്ക് മനസിലായി. വീട്ടില്‍ പോകണമെന്ന് പറഞ്ഞ് വാശിപിടിച്ചു. ഇതോടെ അവരുടെ മുഖം മാറി. ദേഷ്യപ്പെട്ടുകൊണ്ട് തന്നോട് അവിടെ നില്‍ക്കാന്‍ അവർ ആവശ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താല്‍ ഭാവി സുരക്ഷിതമാകുമെന്ന് അവര്‍ പറഞ്ഞു. അത് ശരിയല്ലെന്ന് തോന്നിയതോടെ താന്‍ ബഹളം വച്ച്‌ ഇറങ്ങിപ്പോരുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒരുപാട് പെണ്‍കുട്ടികളെ സെക്സ് മാഫിയയ്ക്ക് കാഴ്ചവെച്ചതായി നടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ബന്ധുവായ യുവതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here