എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്ത് നടക്കുന്നത് വലിയ ചർച്ചകളാണ്. റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.malavika sreenath about casting couch
റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമ മേഖലയിലെ സ്ത്രീകൾ അനുഭവക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള തുറന്നു പറച്ചിലുകൾ വീണ്ടും ചർച്ചയാകുകയാണ്.
ഈ ചര്‍ച്ചകളില്‍ നടി മാളവിക ശ്രീനാഥിന്റെ വീഡിയോയും വൈറലാകുന്നുണ്ട്. മുമ്ബൊരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം മാളവിക തുറന്നു പറഞ്ഞിരുന്നു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു മാളവിക ശ്രീനാഥിന്റെ തുറന്ന് പറച്ചില്‍. ഇപ്പോള്‍ ഈ വീഡിയോയാണ് വീണ്ടും ചര്‍ച്ചയാവുന്നത്.
തന്റെ വീഡിയോ വൈറലാകുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ മാളവിക തന്നെ പ്രതികരണവുമായി എത്തിയിരിക്കുന്നത്. താന്‍ പങ്കുവച്ച അനുഭവം പത്ത് വര്‍ഷം മുമ്ബത്തേതാണെന്നും താന്‍ സിനിമയില്‍ എത്തുന്നതിന് മുമ്ബായിരുന്നു എന്നുമാണ് മാളവിക പറയുന്നത്. സമൂഹ മാധ്യമത്തിലൂടെ ആണ് താരം പ്രതികരിച്ചത്.
താരത്തിന്റെ പ്രതികരണം ഇങ്ങനെ
”ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവന്‍ അഭിമുഖവും കണ്ടിട്ടില്ല. യഥാര്‍ത്ഥ സംഭവത്തെക്കുറിച്ച് അറിയുകയും ഇല്ല. 10 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന അനുഭവമാണ് പങ്കുവച്ചത്. ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്ബ്. അതില്‍ പങ്കെടുത്തവര്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. അവര്‍ പണം നേടാന്‍ വേണ്ടി നടത്തിയ ഫേക്ക് ഓഡിഷന്‍ ആയിരുന്നു” മാളവിക പറയുന്നു.
ഇപ്പോഴത്തെ പ്രശ്‌നങ്ങളുമായി എന്റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാന്‍ വേണ്ടി ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല എന്നും മാളവിക പറയുന്നുണ്ട്.