Home Cinema Celebrity News നടി മലൈക അറോറയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നടി മലൈക അറോറയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
നടി മലൈക അറോറയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറ ബുധനാഴ്ച മുംബൈയിലെ ബാന്ദ്രയിൽ കെട്ടിട ടെറസിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു.Malaika Arora’s Father passed away

സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതുവരെ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

അതേസമയം സംഭവം നടന്ന സമയത്ത് താരം വീട്ടിലില്ലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആത്മഹത്യ വാർത്തയെ തുടർന്ന് മലൈകയുടെ കുടുംബാംഗങ്ങളും മുൻ ഭർത്താവ് അർബാസ് ഖാനും അവരുടെ വസതിയിൽ എത്തി അനുശോചനം അറിയിച്ചു. പഞ്ചാബ് സ്വദേശിയായ അനിൽ അറോറ മർച്ചൻ്റ് നേവിയിൽ ജോലി ചെയ്തിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

LEAVE A REPLY

Please enter your comment!
Please enter your name here