Sunday, April 14, 2024
spot_imgspot_img
HomeNewsIndiaതൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയില്‍ വര്‍ധനവുമായി കേന്ദ്രം; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ: ഏറ്റവും കൂടുതല്‍ ഗോവയിലും,...

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയില്‍ വര്‍ധനവുമായി കേന്ദ്രം; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ: ഏറ്റവും കൂടുതല്‍ ഗോവയിലും, ഹരിയാനയിലും സിക്കിമിലും, കേരളത്തില്‍ 346 രൂപയാക്കി

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പ്രവർത്തിക്കുന്ന തൊഴിലുറപ്പ് തോഴിലാളികള്‍ക്കുള്ള ദിവസക്കൂലി വര്‍ധിപ്പിച്ച്‌ കൊണ്ട് ഉത്തരവിട്ടു കേന്ദ്രസര്‍ക്കാര്‍.പുതുക്കിയ നിരക്ക് 2024 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കേരളത്തിൽ 346യാക്കി ഉയർത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വർധനവ് സിക്കിമിലും ഗോവയിലുമാണ്.

മറ്റു സംസ്ഥാനങ്ങളിലെ പുതുക്കിയ കൂലിനിരക്ക് ഇങ്ങനെ….

ഗോവ 356, തമിഴ് നാട് 319,ആന്ധ്ര പ്രദേശ് 300, അസം 249, ബിഹാര്‍ 245, ഛത്തീസ്‌ഗഡ് 243, ഗുജറാത്ത് 280, ഹിമാചല്‍ പ്രദേശ് ഷെഡ്യൂള്‍ഡ് ഏരിയ 295, ഹിമാചല്‍ പ്രദേശ് നോണ്‍ ഹിമാചല്‍ പ്രദേശ് 236, ജമ്മു കശ്മീര്‍ 259, ലഡാക്ക് 259, ജാര്‍ഖണ്ഡ് 245, കര്‍ണാടക 349. കേരളം 346, മധ്യ പ്രദേശ് 243, മഹാരാഷ്ട്ര 297, മണിപ്പൂര്‍ 272, മേഘാലയ 254, മിസോറം 266, ഒഡിഷ 254, പഞ്ചാബ് 322, രാജസ്ഥാൻ 266, സിക്കിം 249, സിക്കിമിലെ 3 പഞ്ചായത്തുകളില്‍ 374, തെലങ്കാന 242, ഉത്തരാഖണ്ഡ് 237, വെസ്റ്റ് ബംഗാള്‍ 250, ആന്റമാൻ ജില്ല 329, നിക്കോബാര്‍ ജില്ല 347, ദദ്ര നഗര്‍ ഹവേലി 324, ദാമൻ ആന്റ് ദിയു 324, ലക്ഷദ്വീപ് 315, പുതുച്ചേരി 319 .

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments