മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എം പോക്സ് രോഗ ലക്ഷണത്തോടെ ഒരാളെ പ്രവേശിപ്പിച്ചു.
ദുബായിൽനിന്നു ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38 കാരനെയാണ് നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വരോഗ വിഭാഗം ഒപിയിൽ ചികിത്സ തേടിയത്.
ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.
എംപോക്‌സാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ വെസ്റ്റേണ്‍ ആഫ്രിക്കയില്‍ നിന്നെത്തിയ യുവാവിനും രോഗബാധ സ്ഥിരീകരിരുന്നു.