ലണ്ടന്‍: എംപോക്‌സ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുകയാണ്. രോഗം രൂക്ഷമായതോടെ ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.അതിനാൽ യുകെയും പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ഇപ്പോള്‍ ഒന്നര ലക്ഷം ഡോസ് എംപോക്‌സ് വാക്‌സിനേഷനാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. യുകെയില്‍ മൂന്ന് തരത്തില്‍ വൈറസുകള്‍ രൂപപ്പെടാനാണ് സാധ്യതയുള്ളതെന്ന് ഇവര്‍ പറയുന്നു.
ഒന്നാമത്തേത് ചെറിയ ക്ലസ്റ്ററായി രോഗികള്‍ രൂപപ്പെടാം, രണ്ട് നിയന്ത്രിതമായ തോതിലുള്ള പകര്‍ച്ചവ്യാധിയാകാം, മൂന്നാമത്തേത് ആശുപത്രികളിലും, കെയര്‍ ഹോമിലും, ജയിലിലും, സ്‌കൂളുകളിലും സാമൂഹിക വ്യാപനം സംഭവിക്കാം. ഇത് സാധ്യതകള്‍ മാത്രമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നു.
അതേസമയം ക്ലെയ്ഡ് ഐബി എംപോക്സ് ബാധിച്ച പുതിയ കേസുകള്‍ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോങ്കോയില്‍ കണ്ടെത്തിയ ശേഷം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.