ആലപ്പുഴ: ചേർത്തലയിലെ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടുകയും പിന്നീട് ജഡം പുറത്തെടുത്ത് ശുചിമുറിയില്‍ സൂക്ഷിക്കുകയും ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.. കുഞ്ഞിനെ കൊന്നത് അമ്മ ആശയുടെ ആണ്‍ സുഹൃത്ത് രതീഷ് ആണെന്ന് പൊലീസ് കണ്ടെത്തി.
രതീഷാണ് ഭർത്താവ് എന്ന വ്യാജേന ആശുപത്രിയില്‍ കൂട്ടിരിപ്പുകാരായി നിന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ആശ കാമുകനില്‍ നിന്നും ഗർഭം ധരിക്കുകയും പ്രസവിക്കുകയുമായിരുന്നു. ആശയുടെ ഭർത്താവിനും ബന്ധുക്കള്‍ക്കും അവിഹിത ബന്ധത്തിലൂടെയാണ് യുവതി ഗർഭിണിയായതെന്ന് അറിയാമായിരുന്നതിനാല്‍ പ്രസവ സമയത്ത് ഇവരാരും സഹകരിച്ചിരുന്നില്ല.
പ്രസവശേഷം അമ്മയും കുഞ്ഞും ഓഗസ്റ്റ് 31നായിരുന്നു ആശുപത്രി വിട്ടത്. തുടർന്ന് ആശ കുഞ്ഞിനെ ബിഗ്ഷോപ്പറിലാക്കി രതീഷിന് കെെമാറി. അന്ന് തന്നെ രതീഷ് കുഞ്ഞിനെ വീട്ടിലെത്തിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കുഞ്ഞിനെ അനാഥാലയത്തില്‍ നല്‍കുമെന്ന് രതീഷ് പറഞ്ഞതായാണ് ആശയുടെ മൊഴി.
കുഞ്ഞിന്റെ മൃതദേഹം രതീഷിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. ടോയ്‌ലെറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസിലായതോടെയാണ് മൃതദേഹം പുറത്തെടുത്ത് ടോയ്‌ലെറ്റില്‍ ഒളിപ്പിച്ചത്. തുടർന്ന് മറ്റൊരിടത്തേക്ക് മാറ്റാനോ കത്തിച്ചു കളയാനോ ആയിരുന്നു നീക്കമെന്നും ഇയാളുടെ നീക്കം എന്ന് പൊലീസ് പറഞ്ഞു.
പ്രസവ ശേഷം യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവർക്കർമാരാണ് ജനപ്രതിനിധികളെയും തുടർന്ന് ചേർത്തല പൊലീസിലും വിവരമറിയിച്ചത്. ആശാവർക്കർ ചോദിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്ബതികള്‍ക്ക് നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്. ഒരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്ബത്തിക ശേഷിയില്ലെന്ന് യുവതി പറഞ്ഞിരുന്നതായി ആശാവർക്കർ വ്യക്തമാക്കി.