Home NRI UK ലെനയ്ക്ക് ലണ്ടന്‍ കെയര്‍ ഹോമിലെ ജോലി നഷ്ടമായത് രോഗി വീണത് ഡോക്യുമെന്റ് ചെയ്യാത്തതിനെ തുടർന്ന്

ലെനയ്ക്ക് ലണ്ടന്‍ കെയര്‍ ഹോമിലെ ജോലി നഷ്ടമായത് രോഗി വീണത് ഡോക്യുമെന്റ് ചെയ്യാത്തതിനെ തുടർന്ന്

0
ലെനയ്ക്ക് ലണ്ടന്‍ കെയര്‍ ഹോമിലെ ജോലി നഷ്ടമായത് രോഗി വീണത് ഡോക്യുമെന്റ് ചെയ്യാത്തതിനെ തുടർന്ന്

ഓക്‌സ്‌ഫോര്‍ഡ്: കെയർ ഹോമിലെ രോഗി വീണത് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന കാരണത്താല്‍ കാസര്‍ഗോഡുകാരി ലെനയ്ക്ക് ലണ്ടന്‍ കെയര്‍ ഹോമിലെ ജോലി നഷ്ടമായി. ലക്ഷക്കണക്കിന് രൂപ വിസയ്ക്ക് നല്‍കിയ ലെന ഒരു വര്‍ഷത്തോളമാണ് ലണ്ടനിലെ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്നത് . ജോലിക്കിടയില്‍ രോഗി കട്ടിലില്‍ നിന്നും വീണ സംഭവം ഡോക്യുമെന്റ് ചെയ്യാതെ മറച്ചു വച്ചതിനാണ് യുവതിക്കു ജോലി നഷ്ടമായത്.

രോഗിക്ക് പരുക്ക് പറ്റിയത് തിരിച്ചറിഞ്ഞപ്പോള്‍ ആണ് ഷിഫ്റ്റില്‍ ആരൊക്കെയാണ് ഉണ്ടായതെന്ന അന്വേഷണത്തില്‍ ഉത്തരവാദിത്തം ലെനയുടെ ചുമലില്‍ ആയതെന്ന് കരുതപ്പെടുന്നു. പ്രത്യക്ഷത്തിൽ പരുക്കുകള്‍ തോന്നിയില്ലെങ്കിലും പിന്നീട് ശരീരത്തില്‍ രക്തം കട്ടിയായ കലകള്‍ തൊലിപ്പുറമേ പ്രത്യക്ഷപ്പെട്ടപ്പോഴാണ് അന്വേഷണം ഉണ്ടായതും വീഴ്ചയെ സംബന്ധിച്ച വിവരം പുറത്തായതും. രോഗിയെ തിരികെ കട്ടിലില്‍ കിടത്താന്‍ സഹായിച്ച ജീവനക്കാരാണ് പിന്നീട് വീഴ്ചയെ കുറിച്ച് മാനേജ്മെന്റിന്റെ അന്വേഷണത്തില്‍ വിവരങ്ങള്‍ കൈമാറിയത്.

തുടർന്ന് കെയര്‍ ഹോമിലെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് വാടക നല്‍കാനും ദൈനംദിന ചെലവുകള്‍ക്കുമായും ഒരു ജോലി കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഒരു മാസത്തോളം. നിരവധി ഇന്റര്‍വ്യൂകള്‍ക്ക് പോയെങ്കിലും മുന്‍ ജോലി സ്ഥലത്തു നിന്നുംപിരിച്ചു വിട്ടതായതിനാല്‍ ആരും ജോലി നല്‍കാൻ തയ്യാറായില്ല.

എന്നാല്‍ മറ്റൊരു വഴിയും ഇല്ലാത്ത അവസ്ഥയില്‍ പിരിച്ചു വിട്ട സ്ഥാപനത്തില്‍ ചെന്ന് താണുകേണ് അപേക്ഷിച്ചപ്പോള്‍ ഹോം മാനേജര്‍ കര്‍ശന നിര്‍ദ്ദേശത്തോടെ ഒരു അവസരം കൂടി നല്‍കി ജോലി നല്‍കാൻ സമ്മതിക്കുകയായിരുന്നു. നഴ്‌സിംഗ് ഡിഗ്രി ഉണ്ടെങ്കിലും ഇംഗ്ലീഷ് പ്രാവിണ്യം തനിക്ക് നേടാന്‍ കഴിയില്ല എന്നതിനാലാണ് ലക്ഷങ്ങള്‍ മുടക്കി പലരും കെയറര്‍ വിസയില്‍ യുകെയിലേക്ക് എത്തുന്നത്. ഇവിടെ വന്ന് രണ്ടു വര്‍ഷം പോലും ആകാതിരിക്കെ ഇങ്ങനെ ജോലി നഷ്ടപെട്ടാല്‍ നാട്ടിലേക്ക് മടങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പലരും .

കെയര്‍ ഹോം, വര്‍ക്ക് പെര്‍മിറ്റുകളില്‍ ഭാര്യക്കും ഭര്‍ത്താവിനും ജോലിയും മക്കളുടെ പഠനവുമായി മുന്നോട്ട് പോകവേ അപ്രതീക്ഷിതമായി ജോലിയില്‍ നിന്നും പിടിച്ചു വിടല്‍ നേരിടേണ്ടി വന്ന മലയാളികളും ഉണ്ട്. പലര്‍ക്കും ലെനയെ പോലെ ചെറിയ തെറ്റുകള്‍ക്കാണ് ജോലി നഷ്ടപെടുന്നത്. അതുകൊണ്ടു തന്നെ ഡോക്കുമെന്റെഷന്‍ എന്നത് ഒരു പ്രധാന കാര്യമാണ് എന്ന് ഓര്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here