കോട്ടയം: അഭിഭാഷകർ മൂലൃബോധവും നീതിബോധമുള്ളവരുമാകണെന്ന് എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്. അനുഗ്രഹിക്കാൻ ദൈവവും വഴി പഠിപ്പിക്കാൻ നിയമവും ഉണ്ടെങ്കിൽ അവരുടെ ജീവിതം വിജയകരമാകുമെന്നും അദ്ദേഹം വൃക്തമാക്കി.
കോട്ടയം കാണക്കാരി, സി. എസ്. ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡിസ് സി. എസ്. ഐ റിട്രീറ്റ് സെന്ററിൽ വച്ചു നടത്തിയ ‘എക്‌സെലെൻ ഷിയ – 24 ‘
2019- 2024 ബാച്ച് അഞ്ചു വർഷ ബി. എ. എൽ. എൽ. ബി.& ബി. കോം.എൽ. എൽ. ബി.(ഓണെഴ്സ് ) പഠനം പൂർത്തിയായവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സി. എസ്. ഐ. മധ്യകേരള മഹായിടവക ബിഷപ് മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ് , ബർസർ കോശി എബ്രഹാം,മഹാ യിടവക ട്രഷറർ റവ. ജിജി ജോൺ ജേക്കബ്,മഹായിടവക രജിസ്ട്രാർ അഡ്വ. ഷീബ തരകൻ , മിസ്. ലക്ഷ്മിപ്രിയ, വൈസ് പ്രിൻസിപ്പൽ ഡോ. ജെയ്സി കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു. പഠനം പൂർത്തിയാക്കിയ 110 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മികച്ച വിജയം കാഴ്ച വച്ച ലക്ഷ്മിപ്രിയ,ആൻ ട്രീസ സെബാസ്റ്റ്യൻ , ബെറ്റ്സി. ബാബു, അവൻസിയ ക്ലെറിയ എന്നിവർക്ക് അക്കാദമിക് എക്‌സെലെൻസ് അവാർഡ് നൽകി ആദരിച്ചു.