ലണ്ടന്‍: ലണ്ടന്‍ ഫാഷന്‍ വീക്ക് എസ്എസ്25 വേദിയില്‍ കാണികളുടെ മനസ്സ് കീഴടക്കി മലയാളി. കൊല്ലം നെടുമണ്‍കാവ് സ്വദേശി ഡിസൈനര്‍ കെ.എസ്. ഹരിയുടെ ‘HARRI’ എന്ന ബ്രാന്‍ഡിന്റെ റെഡിടുവെയര്‍ കലക്ഷനാണു രാജ്യാന്തര ശ്രദ്ധനേടിയത്.
ഇദ്ദേഹം ഡിസൈൻ ചെയ്ത ‘ലാറ്റെക്‌സ്’ വസ്ത്രശേഖരം ആണ് ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റിയത് .കൂടാതെ കഴിഞ്ഞവര്‍ഷം ‘ബ്രിട്’ സംഗീത പുരസ്‌കാര രാവില്‍ ഗായകന്‍ ഹാരി സ്‌റ്റൈല്‍ ധരിച്ച ഊതിവീര്‍പ്പിച്ച ബലൂണ്‍ മാതൃകയിലുള്ള വസ്ത്രങ്ങളിലൂടെയാണു ഹരി ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചത് .
2022 മുതല്‍ തുടര്‍ച്ചയായി ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലെ നിറ സാന്നിധ്യമാണ് കെ.എസ്. ഹരി. ഹരിയുടെ സിഗ്‌നേച്ചര്‍ ലാറ്റക്‌സ് ഉപയോഗിച്ചുള്ള ‘വിമന്‍സ് വെയര്‍’ കലക്ഷനാണ് ഇത്തവണ ഫാഷന്‍ വീക്ക് അരങ്ങില്‍ അവതരിപ്പിച്ചത്. പ്രധാന ഫാഷന്‍ ഇവന്റുകളിലൊന്നായ ലണ്ടന്‍ ഫാഷന്‍ വീക്കില്‍ ഇത്തവണ ഹരി ഉള്‍പ്പെടെ 5 ഇന്ത്യന്‍ ഡിസൈനര്‍മാര്‍ക്ക് ഇടംപിടിക്കാനായെന്നത് ലോക ഫാഷന്‍ ഭൂപടത്തില്‍ ഇന്ത്യയ്ക്കു പ്രാധാന്യം വര്‍ധിക്കുന്നതിന്റെ സൂചനയാണ്.