ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് തങ്ങളുടെ അനുഭവവുമായി രംഗത്ത് വരുന്നത്. ഇപ്പോഴിതാ തമിഴ് ടെലിവിഷൻ മേഖലയിൽ വ്യാപകമായ ലൈംഗികോപദ്രവങ്ങൾ നടക്കുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത നടിയും സീരിയൽ നിർമാതാവുമായ കുട്ടി പത്മിനി.kutti padmini about bad incident
തമിഴിലെ ടിവി ഷോ മേഖലയിലും ലൈം ഗികോപദ്രവങ്ങൾ നടക്കുന്നുവെന്നും ലൈം ഗികോപദ്രവം കാരണം നിരവധി സ്ത്രീകൾ ആ ത്മഹത്യ ചെയ്തിട്ടുണ്ടെന്നുമാണ് താരം പറയുന്നത്.
‘സംവിധായകരും സാങ്കേതിക വിദഗ്‌ധരും വനിതാകലാകാരികളിൽ നിന്ന് ലൈംഗികത ആവശ്യപ്പെടുന്നു. ലൈംഗിക പീഡനം തെളിയിക്കാൻ കഴിയാത്തതിനാൽ പലരും പരാതിപ്പെടുന്നില്ല. എന്നാൽ മറ്റുചിലർ കൂടുതൽ പണം കിട്ടുമെന്നതിനാൽ എല്ലാ പീഡനവും സഹിക്കും. ഡോക്ടർമാർ, ഐടി പ്രൊഫഷണലുകൾ എന്നിവപോലുള്ള ഒരു ജോലിയാണ് അഭിനയവും. എന്നാൽ അവിടെമാത്രം എന്തുകൊണ്ട് മാംസക്കച്ചവടത്തിന്റേതാകുന്നു. ഇത് വലിയ തെറ്റാണ്’
ബാലതാരമായിരുന്നപ്പോൾ തനിക്ക് ലൈംഗികോപദ്രവം നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിനെതിരെ അമ്മ പ്രശ്നമുണ്ടാക്കിയപ്പോൾ ഹിന്ദി സിനിമാ മേഖലയിൽ നിന്ന് തന്നെ പുറത്താക്കി. ‘തമിഴ് സിനിമയിലെ ലൈംഗികോപദ്രവ പീഡനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കുന്നില്ല.
പരാതി നല്‍കിയാല്‍ മേഖലയില്‍ നിന്ന് നിരോധനം നേരിടേണ്ടിവരുമെന്നും കുട്ടിപത്മിനി പറഞ്ഞു.