Sunday, July 14, 2024
spot_imgspot_img
HomeNewsKerala News'അവിടെ 4000 കൂട്ടിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും; ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കും' : തമിഴ്നാടിനോട്...

‘അവിടെ 4000 കൂട്ടിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും; ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരിച്ചും ദ്രോഹിക്കും’ : തമിഴ്നാടിനോട് മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കേരള സർക്കാരുമായി കൂടിയാലോചിക്കാതെ ടൂറിസ്റ്റ് ബസുകൾക്കുളള ടാക്സ് വർദ്ധിപ്പിച്ച തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.KSRTC Vehicles Seizure: Minister Ganesh Kumar Vows Retaliation If Tamil Nadu Acts

അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കും. കേരള സർക്കാരുമായി കൂടിയാലോചിക്കാതെ തമിഴ്നാട് 4000 രൂപ ടാക്സ് വർദ്ധിപ്പിച്ചു. തമിഴ്നാട് ഓർക്കണം ശബരിമല സീസണാണ് വരുന്നതെന്ന് . തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാർ ശബരിമലയിലേക്ക് വരുന്നത്. മന്ത്രി പറഞ്ഞു.

അതേസമയം കെഎസ്‌ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ഒറ്റ ഗഡുവായി ശമ്ബളം നല്‍കാൻ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച്‌ വരികയാണ്. കെഎസ്‌ആർടിസി ബസ് ഡ്രൈവർമാരെ കള്ളു കുടിച്ച്‌ വണ്ടിയോടിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments