പതിനെട്ടാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ മകൻ കെ ഇ കാന്തേശിന് സീറ്റ് നൽകാത്തതില്‍ പ്രതിഷേധിച്ച് മുൻ കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായിരുന്ന കെ എസ് ഈശ്വരപ്പ പാർട്ടിയിൽ നിന്ന് രാജിവെച്ചു.തുടർന്ന് ശിവമോഗ്ഗ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ശിവമോഗ്ഗ ബഞ്ജാര ഭവനില്‍ വിളിച്ചുചേർത്ത അനുയായികളുടെ യോഗത്തില്‍ താൻ റിബല്‍ സ്ഥാനാർഥിയായി മത്സരിക്കാൻ പോകുന്ന വിവരം അറിയിച്ചു.ബിജെപി പാർലമെന്ററി ബോർഡ് അംഗവും, മുൻ മുഖ്യമന്ത്രിയുമായ ബി എസ് യദ്യൂരപ്പ തന്നെ വാക്ക് തന്നു ചതിച്ചുവെന്ന് ഈശ്വരപ്പ പറഞ്ഞു. തന്റെ മകന് ഇ കാന്തേശിന് വാഗ്ദാനം ചെയ്ത ഹാവേരികെ മണ്ഡലത്തില്‍ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ബിജെപി സ്ഥാനാർഥി. ഇതാണ് ഈശ്വരപ്പ ചൊടിപ്പിച്ചത്.
ഇദ്ദേഹത്തിന് എതിരെ യദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്