Wednesday, April 17, 2024
spot_imgspot_img
HomeCrime Newsഅനുവിനെ തള്ളിയിട്ടപ്പോള്‍ തലയിടിച്ച്‌ വീണ് ബോധം പോയി; വലിച്ചിഴച്ച്‌ തോട്ടിലിട്ടു; തലയില്‍ ചവിട്ടി വെള്ളത്തില്‍ താഴ്‌ത്തി...

അനുവിനെ തള്ളിയിട്ടപ്പോള്‍ തലയിടിച്ച്‌ വീണ് ബോധം പോയി; വലിച്ചിഴച്ച്‌ തോട്ടിലിട്ടു; തലയില്‍ ചവിട്ടി വെള്ളത്തില്‍ താഴ്‌ത്തി കൊലപ്പെടുത്തി; മുജീബ് റഹ്മാൻ കൊടും കുറ്റവാളി; മുത്തേരി ബലാത്സംഗ കേസിലെ ഒന്നാംപ്രതി, വീരപ്പൻ റഹീമിന്റെ അടുത്ത സഹായി; ക്രൂരതകള്‍ പുറത്ത്

കോഴിക്കോട്: പേരാമ്ബ്രയില്‍ അനുവിന്റെ കൊലപാതകത്തില്‍ ബന്ധപ്പെട്ട് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പിടിയിലായ പ്രതി മുജീബ് റഹ്മാൻ കൊടുംകുറ്റവാളി.kozhikode perambra anu murder case accused najeeb arrested

പൊലീസ് പ്രതി മുജീബിലേക്ക് എത്തിയതുകൊലപാതക രീതിയും സിസി ടിവി കേന്ദ്രീകരിച്ച അന്വേഷണത്താലുമാണ്. വിവാദമായ മുത്തേരി ബലാത്സംഗ കേസിലെ ഒന്നാം പ്രതിയാണ് മുജീബ് റഹ്മാൻ. കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്‍റെ അനുയായുമാണ് മുജീബ്.

മുത്തേരി കേസും അനുവിന്റെ കൊലപാതകവും തമ്മില്‍ നിരവധി സമാനതകളുള്ളതിനാലാണ് അന്വേഷണം മുജീബിലേയ്‌ക്ക് എത്തിയത്.

കോഴിക്കോട് മുത്തേരിയില്‍ ജോലിക്ക് പോവുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിലെത്തി, അതില്‍ കയറ്റി കൈകാലുകള്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവർച്ച നടത്തുകയായിരുന്നു മുഷീബ്. മുമ്പും മുജീബ് പല കുറ്റകൃത്യങ്ങളും ചെയ്തിട്ടുള്ള ‘ക്രമിനില്‍’ ആണെന്ന വിവരം നേരത്തെ തന്നെ പോലീസ് അറിയിച്ചിരുന്നു.

എന്നാലിപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച്‌ വെറുമൊരു ‘ക്രിമിനല്‍’ മാത്രമല്ല കൊടും കുറ്റവാളിയാണ് എന്നാണ് മനസിലാകുന്നത്. ഏറെ ക്കാലം മുജീബ് കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പൻ റഹീമിന്‍റെ കൂടെയായിരുന്നു .

ഇത്രയധികം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ചുരുക്കം കേസുകളില്‍ മാത്രമാണ് മുജീബ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.

രാവിലെ ഒമ്ബത് മണിക്ക് ശേഷമാണ് ഇയാള്‍ ഇവിടേക്കെത്തിയത്. ഇതിനിടെയാണ് ധൃതിയില്‍ നടന്നുവരുന്ന അനുവിനെ കണ്ടത്. അനുവിനെ തള്ളിയിട്ടപ്പോള്‍ തന്നെ തലയിടിച്ച്‌ വീണ ബോധം നഷ്ടപ്പെട്ടു. ആളുകള്‍ കാണുമെന്നതുകൊണ്ട് പ്രതി അനുവിനെ വലിച്ചിഴച്ച്‌ തോട്ടിലേക്ക് ഇടുകയായിരുന്നു. തുടർന്ന് തലയില്‍ ചവിട്ടി വെള്ളത്തില്‍ താഴ്‌ത്തിയാണ് അനുവിനെ കൊലപ്പെടുത്തിയത്.

അനുവിനെ ബൈക്കില്‍ കയറ്റാനും കൃത്യം നടത്താനും ആഭരണങ്ങള്‍ കവർന്ന് രക്ഷപ്പെടാനുമായി വെറും പത്ത് മിനിട്ട് സമയം മാത്രമാണ് മുജീബ് എടുത്തത്.

ഇതിലൂടെ തന്നെ പ്രതി എത്രമാത്രം അപകടകാരിയാണെന്ന് മനസിലാകും. കൃത്യത്തിന് ശേഷം ഹെല്‍മറ്റ് ധരിച്ച്‌ പത്ത് മണിയോടെ ഉള്ളിയേരി ഭാഗത്തേക്ക് തിരിച്ചു. എടവണ്ണപ്പാറയില്‍ എത്തുന്നതിനിടെ ഒരിക്കല്‍പ്പോലും മുജീബ് ഹെല്‍മറ്റ് ഊരിയിട്ടില്ല.

ഒറ്റയ്‌ക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള പ്രതി ഇക്കഴിഞ്ഞ ജനുവരിയിലാണ് ജയിലില്‍ നിന്നിറങ്ങിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments