Sunday, April 14, 2024
spot_imgspot_img
HomeCrime Newsമൃതദേഹം കണ്ടെത്തിയത് അര്‍ധനഗ്നമായ നിലയില്‍, മുട്ടോളം വെള്ളമുള്ള തോട്ടിൽ മുങ്ങി മരിക്കാൻ സാധ്യത കുറവ്, അനുവിന്റെ...

മൃതദേഹം കണ്ടെത്തിയത് അര്‍ധനഗ്നമായ നിലയില്‍, മുട്ടോളം വെള്ളമുള്ള തോട്ടിൽ മുങ്ങി മരിക്കാൻ സാധ്യത കുറവ്, അനുവിന്റെ ആഭരണങ്ങൾ നഷ്ടപ്പെട്ടു : പ്രദേശത്ത് കറങ്ങിനടന്ന യുവാവിനെപ്പറ്റി അന്വേഷണം

കോഴിക്കോട്: യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (26) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടതോടെ മോഷണ ശ്രമത്തിനിടയില്‍നടന്ന കൊലപാതകമാണോ എന്നസംശയത്തിലാണ് അന്വേഷണം.kozhikode perambra anu death case

വാളൂർ കോട്ടൂർതാഴെ തോട്ടില്‍ ചൊവ്വാഴ്ച രാവിലെ ആണ് സംഭവം. അനുവിനെ കാണാതായതിനുശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണു ദുരൂഹത നിറയുന്നത്.

തിങ്കളാഴ്ച സ്വന്തം വീട്ടില്‍ നിന്നും ഭർത്താവിന്റെ വീട്ടിലേക്കു വരുമ്ബോഴാണ് അനുവിനെ കാണാതാകുന്നത്. തുടർന്ന് ചൊവ്വാഴ്ച വാളൂർ കനാലില്‍ അനുവിന്റെ മൃതദേഹം കണ്ടത്. അർധനഗ്നമായനിലയിലായിരുന്നു മൃതദേഹം.

യുവതിയുടെ ശരീരത്തുണ്ടായിരുന്ന സ്വർണാഭരണങ്ങള്‍ കാണാതായി.അതേസമയം തോട്ടില്‍ ഒരാള്‍ സാധാരണഗതിയില്‍ മുങ്ങിമരിക്കാനുള്ള വെള്ളവും ഉണ്ടായിരുന്നില്ല. മുട്ടൊപ്പം വെള്ളമുള്ള തോട്ടില്‍ മുങ്ങി മരിക്കാൻ സാധ്യത കുറവാണ്. കാണാതായതിനുശേഷം തോടിനു സമീപത്തുള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments