കോട്ടയം: കോട്ടയം ചിങ്ങവനം സ്വദേശിയായ നേഴ്സ് യുകെയിൽ മരിച്ചു. നാട്ടിൽ നിന്നും മടങ്ങിയെത്തിയ ഉടനെയാണ് ആക്‌സ്മിക നിര്യാണം. കോട്ടയം ചിങ്ങവനം വലിയപറമ്പിൽ ശ്രീ.അനിൽ ചെറിയാൻ്റെ ഭാര്യ സോണിയ സാറ ഐപ്പ് ( 39) ആണ് മരിച്ചത് റെഡ്ഡിച്ചിലെ അലക്സാണ്ട്ര ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു.
കാലിലെ ഒരു സർജറി സംബന്ധമായി 10 ദിവസം മുൻപ് നാട്ടിൽ പോയി മടങ്ങിയെത്തിയ ഉടനെ ആണ് സാറയുടെ മരണം. വീട്ടിൽ കുഴഞ്ഞുവീണ ഉടനെ അടിയന്തര വൈദ്യസഹായം എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. അനിൽ ചെറിയാനാണ് സോണിയയുടെ ഭർത്താവ്. ലിയായും ലൂയിസും ആണ് മക്കൾ.