Monday, September 16, 2024
spot_imgspot_img
HomeNewsKerala Newsപ്രസ്ക്ലബ് വിമതർ പരാജയപ്പെട്ടാലും അർമാദിക്കാൻ ഓക്സിജൻ തുണ!!.

പ്രസ്ക്ലബ് വിമതർ പരാജയപ്പെട്ടാലും അർമാദിക്കാൻ ഓക്സിജൻ തുണ!!.

കോട്ടയം : ഓക്സിജൻ ഡിജിറ്റൽ ഗ്രൂപ്പുമായുള്ള കരാർ വിവാദം കോട്ടയം പ്രസ് ക്ലബ് പൊതുയോഗങ്ങളിൽ തുടർ ചർച്ചയാകുന്നു.

കരാർ ഏഴുവർഷം പിന്നിടുമ്പോഴും പൊതുയോഗങ്ങളിൽ ഈ വിഷയം ഉയർന്നു വരുന്നുണ്ട്. കോട്ടയം പ്രസ് ക്ലബ്ബിൻറെ തിരുനക്കരയിലുള്ള പഴയ ബിൽഡിംഗ് ആണ് ഡിജിറ്റൽ സ്ഥാപനമായ ഓക്സിജന് 2016 17 കാലഘട്ടത്തിൽ വാടകയ്ക്ക് നൽകിയത്. 10 വർഷത്തേക്ക് ആയിരുന്നു വാടക കരാർ ‘കരാർ വ്യവസ്ഥകൾക്ക് എതിരെ അന്നുതന്നെ ഒരു വിഭാഗം മാധ്യമപ്രവർത്തകർ ‘എതിർപ്പുയർത്തിയിരുന്നു.

നഗര മധ്യത്തിലെ പ്രസ് ക്ലബ് മന്ദിരത്തിൻ്റെ മുകളിലത്തെ നില ഒഴികെ യാണ് വാടകയ്ക്ക് നൽകിയത്. തുടർന്ന് നഗരത്തിൽ ‘പുതിയ ഷോപ്പ് തുടങ്ങുകയും ചെയ്തു. ഏറ്റവും മുകളിലുള്ള നിലയിലേക്ക് മാധ്യമപ്രവർത്തകർക്ക് പലപ്പോഴും പ്രവേശനാനുമതി നിഷേധിക്കുന്നു എന്നായിരുന്നു ഒരു വിമർശനം.

കരാർ വിവാദം തുടർന്നുവന്ന തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.കരാറിന് കൈയ്യൊപ്പിട്ട ഭരണസമിതിയുടെ പാനലിന് തിരിച്ചടി നേരിട്ടു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ എല്ലാം പ്രസ്തുത പാനൽ അപ്രസക്തമാകുന്നതാണ് കണ്ടത്.

കരാറിന് നേതൃത്വം നൽകിയവർ കെ യു ഡബ്ല്യുജെ യിൽ നിന്ന് ഏറെക്കുറെ അപ്രസക്തരാകുന്ന തലത്തിലായി 2024 ലെ തെരഞ്ഞെടുപ്പ് ഫലം. ഈ ഗ്രൂപ്പിന് നേതൃത്വം നൽകിയ നേതാവ് തന്നെ മത്സരിച്ച് പരാജയപ്പെട്ടു.

എങ്കിലും തെരഞ്ഞെടുപ്പ് വേളകളിൽ ഓക്സിജൻ പ്രസ്ക്ലബിലെ വിമതവിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നതായിയാണ്
റിപ്പോർട്ടുകൾ. കരാറിന് കൈ കൊടുത്ത വിഭാഗത്തിനായി അണിയറയിൽ പ്രവർത്തിക്കുന്നു എന്ന ആരോപണം ശക്തമായിരുന്നു. ഇതും പ്രസ്തുത പാനലിന്റെ പതനത്തിന് വഴിവെച്ചു.

തങ്ങളുടെ വിലപേശൽ ശക്തി
നിലനിർത്തുന്നതിനായി ഓക്സിജൻ വിഷയം വിമത ഗ്രൂപ്പ് തന്നെ ഓരോ യോഗങ്ങളിലും ഉയർത്തുന്നതാണെന്നും മാധ്യമപ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.

ഒരു പൊതു തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലുള്ള വർണ്ണാഭമായ പ്രചാരണത്തിനാണ് പരാജയത്തിന്റെ പടുകുഴിയിലും വിമത വിഭാഗം നടത്തിയത്.റീലുകളും ഫോട്ടോ ഷൂട്ട് ഔട്ടുമായി തെരഞ്ഞെടുപ്പിനെ പൊലിപ്പിക്കാൻ ഉള്ള സഹായത്തിന്റെ വഴികളിൽ പ്രാണവായുവാകുന്നത് ആരാണെന്നത് ഇനിയും ദുരൂഹമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments