കോട്ടയം :കോട്ടയം നഗരസഭയിൽ ചെയർപേഴ്സണെതിരായ അവിശ്വാസം പരാജയപ്പെട്ടു.kottayam muncipal corporation
ക്വാറം തികയാത്തതിനെ തുടർന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരായ അവിശ്വാസം ചർച്ചയ്ക്കെടുത്തില്ല.
ബി ജെ പി – യു ഡി എഫ് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് അവിശ്വാസം ചർച്ചക്ക് എടുക്കാൻ കഴിയാതിരുന്നത്.
എൽ ഡി എഫിലെ 22 അംഗങ്ങൾ മാത്രമാണ് രാവിലെ 9 മണിക്ക് അവിശ്വാസം ചർച്ച ചെയ്യുന്ന വേളയിൽ ഹാജരായിരുന്നത്.
അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത് 27 അംഗങ്ങളുടെ പിന്തുണയായിരുന്നു.
നഗരസഭയിലെ മൂന്ന് കോടി രൂപയുടെ പെൻഷൻ തട്ടിപ്പ് വിവാദങ്ങൾക്കിടെയാണ് എൽ ഡി എഫ് അവിശ്വാസം കൊണ്ടുവന്നത്.
ഇന്ന് ഉച്ച കഴിഞ്ഞ് വൈസ് ചെയർമാൻ ബി. ഗോപകുമാറിനെതിരായ അവിശ്വാസവും ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്..