കോട്ടയം: വിഷാംശം ഉള്ളില്‍ചെന്ന് ഗൃഹനാഥൻ മരിച്ചു. കോട്ടയം മൂലവട്ടത്ത് ആണ് സംഭവം. മുപ്പായിപാടത്ത് വിദ്യാധരൻ(63) എന്നയാളാണ് മരിച്ചത്.Kottayam householder dies of poison after drinking Arali leaf juice thinking it is medicine
അരളി ഇലയുടെ ജ്യൂസ് വിദ്യാധരൻ കുടിച്ചിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹം ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
വീട്ടില്‍വെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ആദ്യഘട്ടത്തില്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദ്യാധരനെ എത്തിച്ചിരുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ വർധിച്ചതിനെ തുടർന്ന് ചികിത്സകള്‍ ഫലപ്രദമായില്ല. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു.
അതേസമയം ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.