കോട്ടയം: മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് സി.പി ചന്ദ്രന്‍ നായരെയാണ് എൻഎസ്എസ് നേതൃത്വം നിർബന്ധിച്ച് രാജികത്ത് എഴുതി വാങ്ങിച്ചത്.kottayam election news
സി.പി ചന്ദ്രന്‍ നായരുടെയും 13 അംഗ ഭരണ സമിതിയുടെയും രാജി എൻഎസ്എസ് ഹെഡ് ഓഫീസില്‍ നിന്നും ആവശ്യപ്പടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇടത് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പു പ്രചരണ യോഗത്തില്‍ പങ്കെടുത്ത സി.പി ചന്ദ്രന്‍ നായര്‍ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.
സിദ്ധാർത്ഥന്റെ മരണത്തില്‍ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തില്‍, സിബിഐയും എത്തിയില്ല; അന്വേഷണം മുന്നോട്ടുപോകാത്ത അവസ്ഥ, ആശങ്കയില്‍ ബന്ധുക്കള്‍
ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹെഡ് ഓഫീസിലേക്ക് സിപി ചന്ദ്രന്‍ നായരെയും കമ്മറ്റി അംഗങ്ങളെയും വിളിച്ചുവരുത്തി രാജി ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ വൈസ് പ്രസിഡന്റായിരുന്ന ഷാജികുമാര്‍ ചെയര്‍മാനായി പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്ക് താലൂക്ക് യൂണിയന്റെ ഭരണച്ചുമതലയും നല്‍കിയിട്ടുണ്ട്.
എൻഎസ്എസിന്റെ സമദൂര സിദ്ധാന്തത്തിനു വിരുദ്ധമായി ഇടത് മുന്നണി സ്ഥാനാർത്ഥിയെ പിന്തുണച്ചതിലാണ് ജനറൽ സെക്രട്ടറി അതൃപ്തി പ്രകടിപ്പിച്ച് താലൂക്ക് യൂണിയൻ ഭാരവാഹികളെ പുറത്താക്കിയത്.