കോട്ടയം: വയനാടിൻ്റെ വിവിധ ഭാഗങ്ങളിലെ ദുരന്തത്തിൽ ദുരതമനുഭവിക്കുന്നവർക്കു സുസ്ഥിര പുനരധിവാസം സാധ്യമാക്കുവാനുള്ള പ്രവർത്തനങ്ങളിൽ കോട്ടയം അതിരൂപതയും. ഇതു സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് സർക്കുലറിലൂടെ അതിരൂപതയിൽ അറിയിച്ചു. Kottayam Archdiocese for rehabilitation activities in Wayanad
ദുരിത ബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കേരള കത്തോലിക്കാ മെത്രാൻ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള കെസിബിസിയുടെ ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെൻ്റ് കമ്മീഷൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറത്തിനൊപ്പം പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ കോട്ടയം അതിരൂപതയുടെ മലബാർ മേഖലയിലെ സാമൂഹ്യ സേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയും പങ്കാളിയാകും.
കോട്ടയം അതിരൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും നാലിന് പ്രാർത്ഥനാദിനമായി ആചരിക്കും. അതിരൂപതയിലെ സന്ന്യാസ-സമർപ്പിത സമൂഹങ്ങൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങി എല്ലാ പ്രസ്ഥാനങ്ങളിൽനിന്നും ധനസമാ ഹരണം നടത്തി പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേരള സോഷ്യൽ സർവീസ് ഫോറത്തിന് കൈമാറുമെന്ന് കോട്ടയം അതിരൂപത സോഷ്യൽ ആക്‌ഷൻ കമ്മീഷൻ ചെയർമാൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.