Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsകൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ട്: ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

തിരുവനന്തപുരം: കൊങ്കണ്‍ പാതയിലെ വെള്ളകെട്ട് രൂക്ഷമായതോടെ മംഗലാപുരം വഴി പോകേണ്ട ട്രെയിനുകള്‍ വഴിതിരിച്ചു വിടും.Konkan trains cancelled as water oozes out of Goa’s Pernem tunnel

പര്‍നേം തുരങ്കത്തില്‍ വെള്ളക്കെട്ടായതോടെയാണ് ദക്ഷിണ റെയില്‍വെയുടെ തീരുമാനം. നിരവധി ട്രെയിനുകള്‍ കൊങ്കണ്‍ പാതയില്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ മാറ്റിയത്.

കുംട സ്റ്റേഷനിലെത്തിയ തിരുനല്‍വേലി – ജാംനഗര്‍ എക്സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ (22655) തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തില്‍ ഇതും ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചു വിടാൻ തീരുമാനിച്ചു. കൂടുതല്‍ ട്രെയിനുകള്‍ ഇതേ നിലയില്‍ വഴിതിരിച്ചു വിടാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ റെയില്‍വെ അധികൃതര്‍ അറിയിക്കുന്നത്.

മാറ്റമുള്ള ട്രെയിനുകള്‍

19577 – തിരുനല്‍വേലി ജാംനഗര്‍ എക്സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനില്‍. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകല്‍-റായ്‌ചൂര്‍-പുണെ-പൻവേല്‍ വഴി തിരിച്ചുവിട്ടു
16336 – നാഗര്‍കോവില്‍ ഗാന്ധിധാം എക്സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനില്‍. ഈ ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേല്‍ വഴി തിരിച്ചുവിട്ടു
12283 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനില്‍. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേല്‍ വഴി തിരിച്ചുവിട്ടു
22655 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയില്‍. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേല്‍ വഴി തിരിച്ചുവിട്ടു
16346 – തിരുവനന്തപുരം ലോകമാന്യ തിലക് എക്സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേല്‍ വഴി സര്‍വീസ് നടത്തും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments