കഴിഞ്ഞ ദിവസമാണ് ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നത്, ഞെട്ടിക്കുന്ന വിവരങ്ങളിലാണ് റിപ്പോർട്ടിൽ ഉള്ളത്. സിനിമ രംഗത്തെ പ്രമുഖ താരങ്ങളെയും അതുപോലെ അമ്മ താര സംഘടനയെയും രൂക്ഷമായി വിമർശിച്ചാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. kollam thulasi viral words about bad incident
ഇപ്പോഴിതാ ഇതിന് മുമ്പ് നടൻ കൊല്ലം തുളസി തന്റെ ഒരു അനുഭവം തുറന്ന് പറഞ്ഞിരുന്നു, അന്ന് അത് അത്ര ശ്രദ്ധ നേടിയിരുന്നില്ല എങ്കിലും ഇപ്പോഴിതാ ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആ വാക്കുകൾ വലിയ പ്രാധാന്യത്തോടെ ശ്രദ്ധ നേടുകയാണ്.
വാക്കുകൾ ഇങ്ങനെ
ഒരു സിനിമയിൽ അഭിനയിക്കാൻ വേണ്ടി ആണ് തിരുവനന്തപുരത്ത് പോയത്. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രൊഡക്ഷൻ എക്സിക്യൂട്ടിവിന്റെ ഭയങ്കര സ്വീകരണം. പ്രൊഡ്യൂസറുടെ മുറിയുടെ അടുത്തുള്ള എസി റൂമാണ് തനിക്ക് താമസിക്കാൻ തന്നത്.
തിരിച്ച് പോകാൻ സമയത്ത് പ്രൊഡ്യൂസർ ഇങ്ങോട്ട് വരും വാതിൽ അടക്കരുതെന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് പറഞ്ഞു. എനിക്ക് വേറെ ദുഷ്ചിന്തയില്ലത് കൊണ്ട് ഒന്നും തോന്നിയില്ല. ആഹാരമൊക്കെ കഴിഞ്ഞ് രണ്ട് സ്മോൾ അടിച്ച് ഉറങ്ങാൻ കിടന്നു ഞാൻ.
അപ്പോൾ ആരോ പകുതി കതക് തുറന്ന് നോക്കി. ഞാൻ ചരിഞ്ഞ് കിടക്കുവാ. എന്റെ അടുത്ത് അയാൾ വന്നിരുന്നു. എന്നിട്ടെന്നെ പതുക്കെ തടവാൻ തുടങ്ങി.
ആ തടവിലിൽ ഇത് പെണ്ണല്ലെന്ന് അപ്പോൾ അങ്ങേർക്ക് പിടികിട്ടി. പുള്ളി പോയി ലൈറ്റ് ഇട്ടിട്ട് ആരാടാ എന്ന് ചോദിച്ചു. ഞാൻ കൊല്ലം തുളസിയെന്ന് പറഞ്ഞു. നീയാണോ കൊല്ലം തുളസിയെന്ന് അയാൾ ചോദിച്ചു. പിന്നെയാണ് എനിക്ക് കാര്യം മനസിലാകുന്നത്. കൊല്ലം തുളസി പെണ്ണാണെന്നും നടിയാണെന്നുമൊക്കെ വിചാരിച്ചാണ് എനിക്ക് എസി റൂം ഒക്കെ അയാൾ തന്നത്… എന്നും കൊല്ലം തുളസി പറഞ്ഞിരുന്നു….