Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsകൊല്ലത്ത് എസ്.എഫ്.ഐ. നേതാവ് വാഹനാപകടത്തില്‍ മരിച്ചു : അനഘ അപകടത്തില്‍പെട്ടത് അധ്യാപക പരിശീലനത്തിനായി സ്കൂട്ടറില്‍ പോകവേ

കൊല്ലത്ത് എസ്.എഫ്.ഐ. നേതാവ് വാഹനാപകടത്തില്‍ മരിച്ചു : അനഘ അപകടത്തില്‍പെട്ടത് അധ്യാപക പരിശീലനത്തിനായി സ്കൂട്ടറില്‍ പോകവേ

കൊട്ടാരക്കര: എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം ലോറിയില്‍ സ്‌കൂട്ടറിടിച്ച് മരിച്ചു. പുത്തൂർ വല്ലഭൻകര പ്രകാശ് മന്ദിരത്തില്‍ പ്രകാശിന്റെ ഏക മകള്‍ അനഘ പ്രകാശാ(24)ണ് മരിച്ചത്.kollam sfi leader anagha dies in an accident in kottarakkara

എസ്ഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗമായ അനഘ ബിഎഡ് വിദ്യാർത്ഥിനി ആയിരുന്നു . തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കൊട്ടാരക്കര-പുത്തൂർ റോഡില്‍ കോട്ടാത്തല സരിഗ ജങ്ഷനിലായിരുന്നു അപകടം.

ബി.എഡ്.വിദ്യാർഥിനിയായ അനഘ വെണ്ടാർ ശ്രീവിദ്യാധിരാജ സ്‌കൂളില്‍ അധ്യാപന പരിശീലനത്തിനായി പോകും വഴി ആയിരുന്നു അപകടം. അനഘ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ എതിരേവന്ന നാഷണല്‍ പെർമിറ്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണു ഗുരുതര പരിക്കേറ്റ അനഘയെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അച്ഛൻ പ്രകാശ് വിദേശത്താണ്. അമ്മ ഗുജറാത്തിലും. കൊട്ടാരക്കരയില്‍ വനിതാ ഹോസ്റ്റലിലാണ് അനഘ താമസിച്ചിരുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments