Home News Kerala News അജ്മലുമായി ഡോ. ശ്രീക്കുട്ടി അടുത്തത് വിവാഹമോചിതയായ ശേഷം; യുവതിയുടെ വീട് കേന്ദ്രീകരിച്ച്‌ സ്ഥിരം മദ്യപാനവും; തിരുവോണ ദിനത്തിലും ഇരുവരും അടിച്ച്‌ പാമ്പായി : മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാറുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

അജ്മലുമായി ഡോ. ശ്രീക്കുട്ടി അടുത്തത് വിവാഹമോചിതയായ ശേഷം; യുവതിയുടെ വീട് കേന്ദ്രീകരിച്ച്‌ സ്ഥിരം മദ്യപാനവും; തിരുവോണ ദിനത്തിലും ഇരുവരും അടിച്ച്‌ പാമ്പായി : മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാറുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

0
അജ്മലുമായി ഡോ. ശ്രീക്കുട്ടി അടുത്തത് വിവാഹമോചിതയായ ശേഷം; യുവതിയുടെ വീട് കേന്ദ്രീകരിച്ച്‌ സ്ഥിരം മദ്യപാനവും; തിരുവോണ ദിനത്തിലും ഇരുവരും അടിച്ച്‌ പാമ്പായി : മൈനാഗപ്പള്ളിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ കാറുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കൊല്ലം: സ്കൂട്ടർ യാത്രക്കാരിയെ തിരുവോണ ദിനത്തില്‍ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലിനെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയെയും റിമാൻഡ് ചെയ്തു.kollam hit and run case police arrested ajmal and his friend dr sreekutty

14 ദിവസത്തേക്കാണ് ഇരുവരെയും ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തത്. മനപൂർവ്വമായ നരഹത്യക്കാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ഇരുവരും മദ്യലഹരിയിലായിരുന്നെന്നും വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.

കോയമ്പത്തൂരില്‍നിന്ന് മെ‍ഡിക്കല്‍ പഠനം പൂർത്തിയാക്കിയ ഡോ.ശ്രീക്കുട്ടി, വിവാഹമോചിതയാണ്. അടുത്തിടെ ആണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ഇവർ ജോലിക്കെത്തിയത്. ഇവിടെ വച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

അതിനിടെ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപത്തെ ശ്രീക്കുട്ടിയുടെ വാടകവീട് കേന്ദ്രീകരിച്ച്‌ സ്ഥിരം മദ്യസല്‍ക്കാരം നടക്കാറുണ്ടായിരുന്നു എന്നാണ് വിവരം. തിരുവോണ ദിവസം മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍നിന്ന് മദ്യപിച്ച ശേഷം മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.

കാർ ഓടിച്ചിരുന്ന അജ്മല്‍ കരുനാഗപ്പള്ളി വെളുത്തമണല്‍ ഇടക്കുളങ്ങര സ്വദേശിയാണ്. ഇയാളെ ശൂരനാട് പതാരത്തെ ബന്ധുവീട്ടില്‍നിന്നാണ് പുലർച്ചെ അറസ്റ്റ് ചെയ്തത്. മനഃപൂർവമായ നരഹത്യ ഉള്‍പ്പെടെ ഗുരുതര വകുപ്പുകളാണ് ഈ കേസില്‍ അജ്മലിനെതിരെ ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here