കൊല്ലം:സ്കൂട്ടർ യാത്രക്കാരിയെ തിരുവോണ ദിനത്തില്‍ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലിനെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയെയും റിമാൻഡ് ചെയ്തു.kollam hit and run case police arrested ajmal and his friend dr sreekutty.
14 ദിവസത്തേക്കാണ് ഇരുവരെയും ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തത്. മനപൂർവ്വമായ നരഹത്യക്കാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, വാഹനം മുന്നോട്ട് എടുക്കരുതെന്ന് അപേക്ഷിച്ചിട്ടും ഇവർ കാറ് കയറ്റി ഇറക്കിയെന്ന ദൃക്സാക്ഷികൾ പറയുന്നു. അതിനിടെ കുഞ്ഞുമോളെ ഇടിച്ച ശേഷം അമിത വേഗതയില്‍ കാർ മറ്റൊരു വാഹനത്തെ ഇടിക്കുന്നതിൻറ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് മാത്രമല്ല, സ്വയരക്ഷയ്ക്ക് റോഡില്‍ വീണ വീട്ടമ്മുടെ ശരീരത്തിലൂടെ കാർ കയറ്റിയാണ് പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും ചീറിപാഞ്ഞുപോയത്.
അതേസമയം ഇരുവരും മദ്യലഹരിയിലായിരുന്നെന്നും വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.
മൈനാഗപ്പള്ളി ആനൂർക്കാവില്‍ സ്കൂട്ടർ യാത്രക്കാരിയായ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോള്‍ (45) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മൈനാഗപ്പള്ളി ആനൂർകാവില്‍ വളവു തിരിഞ്ഞു വന്ന കാർ സ്കൂട്ടർ യാത്രികരായ സഹോദരിമാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ശ്രീക്കുട്ടിയും രക്ഷപ്പെട്ടു.