ബെംഗളൂരു∙ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. പുനലൂർ സ്വദേശിയായ അക്കൗണ്ടന്റ് സുജയ് പണിക്കർ (35) ആണ് മരിച്ചത്.Keralite Accountant Dies in Bengaluru Hospital Fire Tragedy
രണ്ടാഴ്ചയായി ന്യുമോണിയ ബാധയെ തുടർന്ന് ഇദ്ദേഹം ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് തീപിടിത്തം ഉണ്ടായത്. കാർഡിയാക് ഐസിയുവിലാണ് തീപിടിച്ചത്. സുജയ്‌യുടെ മുറിയിൽ കിടക്കയ്ക്ക് മുകളിലായാണ് തീപിടിച്ചത്. ശ്വാസം മുട്ടിയാണ് സുജയ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. നഴ്സുമാർ അടക്കമുള്ള ജീവനക്കാർക്ക് ചെറിയ പരുക്കുകളുണ്ട്.