Wednesday, September 11, 2024
spot_imgspot_img
HomeCinemaപവര്‍ഗ്രൂപ്പിലെ ആര്‍ക്കെങ്കിലും അപ്രിയം തോന്നിയാല്‍ വിലക്ക്,ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈം​ഗികത ആവശ്യത്തിന് വഴങ്ങിയാൽ,അഡ്ജസ്റ്റ്മെന്റും...

പവര്‍ഗ്രൂപ്പിലെ ആര്‍ക്കെങ്കിലും അപ്രിയം തോന്നിയാല്‍ വിലക്ക്,ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈം​ഗികത ആവശ്യത്തിന് വഴങ്ങിയാൽ,അഡ്ജസ്റ്റ്മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകള്‍,താരങ്ങളിൽ പലർക്കും ഇരട്ടമുഖം;ഹേമകമ്മറ്റി റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്!.സിനിമാ കോൺക്ലേവ് നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തായതോടെ മലയാളം സിനിമ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്നത് കടുത്ത ലൈംഗക ചൂഷണമാണെന്നാണ് റിട്ട.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. kerala government releases hema committee report

കരാറില്ലാത്ത നഗ്ന രംഗങ്ങൾ ഷൂട്ട് ചെയ്തത് സിനിമയിൽ നിന്നും ഒഴിക്കാൻ ആവശ്യപ്പെട്ട നടിയോട് സംവിധായകൻ വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. നടിമാരുടെ മൊഴി പരാമർശിച്ചാണ് റിപ്പോർട്ട്. അനുവാദമില്ലാതെ ചിത്രീകരിച്ച നഗ്നത ഡബ്ബിംഗ് സമയത്താണ് കണ്ടത്, ആ സീൻ ഒഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ ലംഗിക താത്പര്യത്തിന് വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടാന്നാണ് മൊഴി.

സിനിമാതാരങ്ങളിൽ പലർക്കും ഇരട്ടമുഖമാണെന്നും അഡ്ജസ്റ്റ്മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളായി എന്ന് റിപ്പോർട്ട്. 

നടന്മാരും സംവിധായകരും നിർമ്മാതാക്കളുമടക്കമുള്ളവർ ലൈംഗിക താൽപ്പര്യത്തിന് വഴങ്ങാൻ സമ്മർദ്ദം ചെലുത്തും. സിനിമാ സെറ്റിൽ പ്രധാന നടിമാർക്ക് മാത്രമേ നല്ല ഭക്ഷണം ലഭിക്കൂ. സ്ത്രീ അഭിനേതാക്കൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന് ​ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.  

മൂത്രമൊഴിക്കാൻ പോലും സൗകര്യ ഇല്ലാത്തതിനാൽ വെള്ളം കുടിക്കാതെ പല സ്ത്രീകളും ലൊക്കേഷനിൽ കഴിയേണ്ട അവസ്ഥ ആണ്. ഒന്ന് കിടക്കാനോ ഉറങ്ങാനോ ഉള്ള സൗകര്യങ്ങളില്ല.  ലൊക്കേഷനില്‍ തന്നെ മറയുണ്ടാക്കി പ്രഥമകാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയാണ്. 

ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈം​ഗികത ആവശ്യത്തിന് വഴങ്ങിയാൽ മാത്രമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത്. വനിതാ പ്രൊഡ്യൂസർമാരെയും നടന്മാരും പ്രവർത്തകരും അപമാനിക്കും.

സിനിമയിലെ സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി മാത്രമാണ് പലരും കാണുന്നത്. ‘നോ’ പറഞ്ഞാൽ ഓക്കെ ആയ സീനുകൾ വരെ വലതവണ റീട്ടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം ചെയ്യും.

പരാതി പറഞ്ഞാൽ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തും. ഓൺലൈൻ മാധ്യമങ്ങളിലൂടെ അസഭ്യവർഷം നടത്തി മാനസികമായി തകർക്കും. ഇതിനായി വലിയ സംഘം തന്നെ ഉണ്ടെന്നും ഹേമക്കമ്മിറ്റിക്ക് മുമ്പാകെ നടിമാർ മൊഴി നൽകിയിട്ടുണ്ട്. 

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ വേണ്ടി മാത്രം ചിലർ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നുവെന്ന് കമ്മിറ്റി കണ്ടെത്തി. മൊഴി നൽകാൻ ഇരകൾക്ക് കൊടും ഭീതി. വിവരം പുറത്തറിഞ്ഞാൽ കുടുംബം തകർക്കും. ബന്ധുക്കൾ വരെ അപകടത്തിൽ. സിനിമ മേഖലയിലേത് ലൈംഗിക ചൂഷണത്തിൻ്റെ പാരമ്യമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്.

മലയാളം സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരെ വിലക്കുന്ന ‘വിചിത്രമായ പ്രതിഭാസം’ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട് . നിയമവിരുദ്ധമായും അനുവാദം ഇല്ലാതെയും ഏര്‍പ്പെടുത്തുന്ന ഇത്തരം വിലക്കിനെക്കുറിച്ച് തുറന്നുപറഞ്ഞവരില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍നിരയിലെ പതിനഞ്ചുപേര്‍ വരെയുള്ള ഒരു സംഘമാണ് മലയാളം സിനിമാ മേഖലയെ നിയന്ത്രിക്കുന്നത്. പ്രൊഡ്യൂസറോ, വിതരണക്കാരോ, സംവിധായകരോ കൂടിയായ നടന്മാരാണ് ഇവര്‍. മുന്‍നിര നടന്മാരെ അടക്കം നിരവധി പേരെ വിലക്കിയെന്ന് നിരവധി പുരുഷന്മാര്‍ കമ്മിറ്റിക്ക് മുന്നില്‍ തുറന്നു പറഞ്ഞു. അവരുടെ പേരും പരാമര്‍ശിക്കുന്നുണ്ട്.

ഒരു വ്യക്തിയെ മേഖലയില്‍ നിന്നും വിലക്കാന്‍ ഗുരുതരമായ കാരണങ്ങളൊന്നും ആവശ്യമില്ലായെന്നതാണ് വിചിത്രമായ കാര്യം. ചെറിയ കാര്യത്തിനാണെങ്കില്‍ പോലും പവര്‍ഗ്രൂപ്പിലെ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ എതിര്‍ത്താല്‍ അവര്‍ വിലക്ക് നേരിടും.

പവര്‍ഗ്രൂപ്പിലെ ആര്‍ക്കെങ്കിലും പ്രസ്തുത വ്യക്തിയോട് അപ്രിയം തോന്നിയാല്‍ വിലക്ക് നേരിടും. അത്തരമൊരു ഘട്ടത്തില്‍ പവര്‍ഗ്രൂപ്പിലെ ആളുകള്‍ കൈകോര്‍ക്കുകയും പ്രസ്തുത വ്യക്തിയെ സിനിമയില്‍ നിന്നും വിലക്കുകയും ചെയ്യുകയാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നു.

അറിയപ്പെടുന്നതും ജനപ്രിയനും മേഖയില്‍ സ്വാധീനവുമുള്ള ഒരു നടനെയും മറ്റൊരു നടനെയും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ വിലക്കിയതായി പ്രസ്തുത നടന്‍ കമ്മിറ്റിക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിലക്കുകള്‍ പൂര്‍ണ്ണമായും രഹസ്യമായ നീക്കത്തിലൂടെയായിരിക്കും.

ഇത്തരം നിയമവിരുദ്ധ വിലക്കുകള്‍ക്ക് രേഖകള്‍ ഇല്ലാത്തതിനാല്‍ തന്നെ കോടതിയെയോ സര്‍ക്കാര്‍ സംവിധാനങ്ങളെയോ സമീപിക്കാന്‍ കഴിയില്ലെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിലാണ് അമ്മ സംഘടന രൂപീകരിച്ചത്. എന്നാല്‍ തുടക്കത്തില്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് അമ്മ സംഘടനയേക്കാള്‍ ശക്തമായിരുന്നുവെന്നും ചിലര്‍ ഹേമകമ്മിറ്റിയോട് പറഞ്ഞു.

തന്നെ രണ്ട് വര്‍ഷക്കാലം മലയാളം സിനിമാ മേഖലയില്‍ നിന്നും വിലക്കിയതായി ഒരാള്‍ തുറന്നു പറഞ്ഞു. മറ്റൊരു താരത്തെയും ആ വിധത്തില്‍ വിലക്കി. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ 20 ലക്ഷം രൂപ പിഴ അടക്കാന്‍ ആവശ്യപ്പെട്ടു.നിര്‍മ്മാതാവുമായോ സംവിധായകനുമായോ വ്യക്തിബന്ധം ഇല്ലെങ്കില്‍ സിനിമയില്‍ അവസരം ലഭിക്കില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

അതേസമയം രണ്ടു മാസത്തിനുള്ളിൽ സിനിമാ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും സിനിമാ സീരിയൽ രംഗത്തെ എല്ലാ മേഖലകളിലെയും ആളുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

സിനിമയ്ക്കുള്ളിലെ പ്രശ്നങ്ങൾ പഠിക്കാനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോർട്ട് ലഭിച്ചപ്പോൾ അതിലെ നിഗമനങ്ങളും നിർദേശങ്ങളും സർക്കാർ പരിശോധിച്ചിട്ടുണ്ട്. കൂടുതൽ ചർച്ച റിപ്പോർട്ടിന് മേൽ നടക്കണം എന്നതിൽ തർക്കമില്ല.

രണ്ടു മാസത്തിനുള്ളിൽ സിനിമാ കോൺക്ലേവ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. സീരിയൽ സിനിമാ രംഗത്തെ എല്ലാ മേഖലകളിലെയും ആളുകളുമായി ചർച്ച നടത്തും. റിപ്പോർട്ടിൽ പറയുന്ന നിർദേശങ്ങൾ നടപ്പാക്കാൻ എന്തെല്ലാം നിലപാട് സ്വീകരിക്കാൻ കഴിയും എന്നതിനെ കുറിച്ച് സർക്കാർ തീരുമാനിക്കു’മെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയായി ചുമതയേറ്റിട്ട് മൂന്നര വർഷമായിട്ടും റിപ്പോർട്ടിൽ പറയുന്നതുപോലെ യാത്രയൊരു പരാതിയും ഒരു ആർട്ടിസ്റ്റിന്റെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. എന്നാൽ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന wcc പോലെയുള്ള സംഘടനകൾ ചില കാര്യങ്ങൾ മന്ത്രി എന്ന നിലയിൽ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി സിനിമാ കോൺക്ലേവ് നടത്തണം എന്ന് തീരുമാനിക്കുന്നത്.

കോൺക്ലേവ് വെറുമൊരു ചർച്ച മാത്രമല്ല മൂന്ന് ദിവസകാലം എല്ലാ പ്രമുഖരായ താരങ്ങളെയും അണിയറപ്രവർത്തകരെയും വിളിച്ച് സമഗ്രമായ ചർച്ചയും നടപടിയും സ്വീകരിക്കുമെന്നും ഇത്തരത്തിൽ പരാതികൾ വന്നാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്.

മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.

റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വിവരാവകാശ കമ്മിഷനില്‍ അപ്പീല്‍ എത്തിയത്. അപേക്ഷയിലെ പൊതുതാത്പര്യവും സംശയിക്കപ്പെട്ടു. റിപ്പോര്‍ട്ട് പഠിക്കാനുള്ള സാവകാശം വേണമെന്നതും 2022 ഒക്ടോബര്‍ 22-ലെ വിധിയും സര്‍ക്കാരിന് അനുകൂലമായി.

പിന്നീടെത്തിയ അപ്പീലാണ് വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുള്‍ ഹക്കീമിന്റെ മുന്നിലെത്തിയത്. വിലക്കപ്പെട്ട വിവരം ഉള്ളതിന്റെ പേരില്‍ ഒരു റിപ്പോര്‍ട്ട് പൂര്‍ണമായും രഹസ്യമാക്കി വെക്കരുതെന്ന മുന്‍വിധിന്യായങ്ങള്‍ കമ്മിഷന്‍ പരിഗണിച്ചു. കേന്ദ്രവിവരാവകാശ കമ്മിഷനും സമാനകേസുകളില്‍ ഇതേ നിലപാട് സ്വീകരിച്ചിരുന്നു.

വിചാരണവേളയില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ കമ്മിഷനുമുന്നില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മേയ് രണ്ടിന് റിപ്പോര്‍ട്ട് ഹാജരാക്കാനുള്ള നിര്‍ദേശം സാംസ്‌കാരിക വകുപ്പും അംഗീകരിച്ചില്ല. ചലച്ചിത്രനയരൂപവത്കരണവുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്ക് റിപ്പോര്‍ട്ട് മന്ത്രിയുടെ പരിഗണനയിലാണെന്നായിരുന്നു വിശദീകരണം.

മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലാണ് വിവരാവകാശ കമ്മിഷന്റെ വിധിയുണ്ടായത്. പിന്നീട് നിര്‍മാതാവ് സജിമോന്‍ പാറയില്‍, നടി രഞ്ജിനി എന്നിവര്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് കോടതി സമീപിച്ചെങ്കിലും ആ ഹര്‍ജികള്‍ തള്ളിയതോടെയാണ് ഒടുവില്‍ റിപ്പോര്‍ട്ട് വെളിച്ചം കണ്ടത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments