ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിര്‍ണായക ദിനം. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്നാണ് പരിഗണിക്കുന്നത്.kejriwal case
റോസ് അവന്യൂ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് കെജരിവാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കെജരിവാളിന്റെ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായിരുന്നില്ല. ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രി എന്ന നിലയില്‍ അരവിന്ദ് കെജരിവാള്‍ ജയിലില്‍ നിന്നും ഉത്തരവ് ഇറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി എത്തിയിട്ടുണ്ട്.
അതേസമയം കെജരിവാളിന്റെ അറസ്റ്റിനെതിരെ എഎപി ലീഗല്‍ സെല്‍ ആഹ്വാനം നല്‍കിയത് അനുസരിച്ച് ഡല്‍ഹിയിലെ കോടതികളില്‍ ഇന്ന് പ്രതിഷേധം ഉണ്ടാകും.