Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsകെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരും; കെ ബി...

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരും; കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ.KB Ganesh Kumar said that there will be a system to pay the salary of KSRTC employees on the first day itself

ശമ്ബളം ഒറ്റ ഗഡുവായി കൊടുക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതിനുവേണ്ടി ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച്‌ വരുകയാണെന്നും മന്ത്രി പറഞ്ഞു.

15 വർഷമായ വാഹനങ്ങള്‍ പൊളിക്കാനുള്ള ടെണ്ടർ നടപടി ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. 865 വാഹനങ്ങള്‍ ആരോഗ്യ വകുപ്പില്‍ തന്നെ ഉണ്ട്. ധാരാളം സർക്കാർ വാഹനങ്ങള്‍ ഇത്തരത്തിലുണ്ടെന്നും ഗണേഷ് കുമാർ നിയമസഭയില്‍ പറഞ്ഞു.

കെഎസ്‌ആർടിസി കൂടുതല്‍ എസി ബസുകളിലേക്ക് മാറുമെന്ന് ഗണേഷ് കുമാർ നിയമസഭയില്‍ അറിയിച്ചു. കാലാവസ്ഥ മാറ്റവും മാറി വരുന്ന ആവശ്യങ്ങളും പരിഗണിച്ച്‌ സൗകര്യമുള്ള ബസുകള്‍ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments