തിരുവനന്തപുരം: ഇന്നലെ കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ ഊര്‍ജിതമാക്കി പൊലീസ്. കുട്ടി തമിഴ്നാട്ടിലുണ്ടാകുമെന്ന നിഗനമനത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.kazhakoottam girl missing case update
അതേസമയം ഇന്നു പുലർച്ചെയോടെയാണ് നെയ്യാറ്റിൻകര സ്വദേശിനിയായ ബബിത എന്ന യുവതി കുട്ടി ട്രെയിനില്‍ യാത്ര ചെയ്യുന്ന ഫോട്ടോ ഉള്‍പ്പെടെയുള്ള നിർണായക വിവരങ്ങള്‍ പൊലീസിന് കൈമാറി. തങ്ങളുടെ എതിർ സീറ്റിലിരുന്ന് പെണ്‍കുട്ടി കരയുന്നത് കണ്ടാണ് കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ബബിത പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തത്.
തമ്പാനൂരിൽ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് ബബിത പറഞ്ഞു. നെയ്യാറ്റിൻകരയില്‍ വെച്ചാണ് ഫോട്ടോയെടുത്തത്. അതേസമയം കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും അവൾ ധൈര്യത്തോടെയായിരുന്നു ഇരുന്നത് എന്ന് ബിബിത പറയുന്നു. കുട്ടി ധരിച്ചിരുന്നത് വീട്ടിലിടുന്ന വസ്ത്രമാണ്. ഇതും സംശയത്തിനു യയാക്കിയതായി വിബിത പറയുന്നു. എന്നാൽ പെണ്‍കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ല എന്നും അവർ പറയുന്നു.
കുട്ടിയുടെ കയ്യില്‍ നോട്ട് ചുരുട്ടി പിടിച്ചിരുന്നു. 40 രൂപയോളം വരുമെന്നാണ് തോന്നുന്നത്. കയ്യില്‍ ബാഗുണ്ടായിരുന്നെങ്കിലും പൊടിയുണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞ് മെഡിക്കല്‍ കോഡിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് ബബിത.