തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് 13കാരിയെ കാണാതായി. കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിന്‍ ബീഗത്തെയാണ് കാണാതായത്.child missing in thiruvanathapuram
അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നു കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.
കുട്ടിക്ക് മലയാളം അറിയില്ല അസമീസ് ഭാഷ മാത്രമേ അറിയൂ എന്നതാണ് മാതാപിതാക്കള്‍ പറഞ്ഞത്.
അതേസമയം പതിമൂന്നുകാരി തസ്മിത് തംസുമി ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനില്‍ യാത്ര ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
കുട്ടിയുടെ എതിർവശത്തെ സീറ്റിലിരുന്ന യാത്രക്കാരി ആണ് ഫോട്ടോ എടുത്ത് പൊലീസിന് നല്‍കിയത്. ദൃശ്യങ്ങള്‍ കുട്ടിയുടെ വീട്ടുകാരെ കാണിച്ച് കുട്ടി തന്നെയാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതാകുന്ന സമയത്ത് തസ്മിത് തംസുമി ധരിച്ചിരുന്ന അതേ വസ്ത്രങ്ങള്‍ തന്നെയാണ് ഫോട്ടോയിലുള്ളതെന്നും പിതാവ് പൊലീസിനോട് വെളിപ്പെടുത്തി. ഇതിന് പിന്നാലെ തമിഴ്നാട് കേന്ദ്രീകരിച്ച് കുട്ടിക്കായി അന്വേഷണം ഊർജ്ജിതമാക്കി.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തമ്ബാനൂരില്‍ നിന്നും കുട്ടി ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ ഇരുന്നു കരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന പെണ്‍കുട്ടിയെ കണ്ട് ഒരു സഹയാത്രക്കാരിയാണ് ഫോട്ടോയെടുത്തത്. ചിത്രം പൊലീസിനു ലഭിച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ കാണിച്ച് സ്ഥിരീകരിച്ചു. പെണ്‍കുട്ടിക്കായി വ്യാപക പരിശോധന തുടരുന്നതിനിടെയാണ് നിർണായകമായ ദൃശ്യം ലഭിച്ചത്.
മൂന്നു കിലോമീറ്റർ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ, ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ 10 മണി മുതലാണു കുട്ടിയെ കാണാതായത്.
കുട്ടിയുണ്ടെന്നു കരുതിയ, തിരുവനന്തപുരത്തു നിന്നു അസമിലേക്കുള്ള അരോണയ് എക്സ്പ്രസ് ട്രെയിൻ പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ എത്തിയതിനെ തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്താനായില്ല. ട്രെയിൻ 15 മിനിറ്റോളം പിടിച്ചിട്ടായിരുന്നു പരിശോധന.
കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അൻവർ ഹുസൈന്റെ മകള്‍ തസ്മീക് തംസമിനെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.