Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity Newsഎൻ്റെ കഷ്ടകാലത്തും കട്ടയ്ക്ക് കൂടെ നിന്ന ആളാണ്, കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച്...

എൻ്റെ കഷ്ടകാലത്തും കട്ടയ്ക്ക് കൂടെ നിന്ന ആളാണ്, കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇന്നുവരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. kavya with munna

പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറണ്ട്.

ഇപ്പോഴിതാ സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ മുന്നയോടൊപ്പമുള്ള കാവ്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന, ഗൗരീശങ്കരത്തിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് തന്റെ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴും തന്റെ ആദ്യ നായിക എന്ന ബന്ധം കാവ്യയുമായി സൂക്ഷിക്കുന്ന മുന്ന, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാവ്യയെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. ‘കാവ്യ മാധവനെ വീണ്ടും കണ്ടതില്‍ സന്തോഷം. മലയാള സിനിമയില്‍ എന്റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2’ എന്ന് പറഞ്ഞു കൊണ്ടാണ് മുന്ന വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.

2003 ല്‍ പുറത്തിറങ്ങിയ ഗൗരി ശങ്കരം എന്ന ചിത്രത്തിലൂടെയായിരുന്നു മുന്നയുടെ അഭിനയാരങ്ങേറ്റം. കാവ്യ നായികയായി എത്തിയ റൊമാന്റിക് ചിത്രം സംവിധാനം ചെയ്തത് നേമം പുഷ്പരാജാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments