Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity News'ചേച്ചി കമന്റ് ഓണ്‍ ആക്കി തന്നെ ഇടണം. എന്തിനാണ് ചേച്ചി കമന്റ് ഓഫ് ചെയ്യുന്നത്. കമന്റ്...

‘ചേച്ചി കമന്റ് ഓണ്‍ ആക്കി തന്നെ ഇടണം. എന്തിനാണ് ചേച്ചി കമന്റ് ഓഫ് ചെയ്യുന്നത്. കമന്റ് ബോക്‌സ് ഓഫ് ചെയ്യരുത്! മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇന്നുവരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. kavya madhavan saree pic

പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ.
എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്.

ഈ കഴിഞ്ഞ ദിവസം നടന്ന നടി മീര നന്ദന്റെ വിവാഹ ചടങ്ങിൽ തിളങ്ങിയത് കാവ്യയും മഹാലക്ഷ്മി ആയിരുന്നു. സാരിയിൽ അതീവയായി തിളങ്ങിയിരിക്കുന്ന കാവ്യയുടെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. കൂടാതെ കാവ്യാ വിവാഹത്തിന് അണിഞ്ഞ സാരിയിൽ ഉള്ള ഫോട്ടോസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്.

“കാവ്യ ചേച്ചി അടിപൊളി .. ഇനി മലയാള സിനിമയിൽ എത്ര നടികൾ വന്നാലും.. എന്റെ കാവ്യ ചേച്ചിയുടെ സുന്ദര്യത്തിന്റെ മുമ്പിൽ വരില്ല.. മലയാളത്തിന്റെ കാവ്യ സൗന്ദര്യം.. ചേച്ചിയുടെ പഴയ ഫോട്ടോ മഹാലക്ഷ്മി മോളെ കാണിക്കണേ..” എന്നാണ് ഒരു ആരാധിക ചിത്രങ്ങൾക്ക് താഴെ നൽകിയ കമന്റ്.

അതേസമയം കുറേ കാലത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ കാവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. പിന്നാലെ നിരവധി ഫോട്ടോസും വീഡിയോസുമൊക്കെ പങ്കുവെച്ച് തുടങ്ങി. ഇപ്പോള്‍ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്.

ആദ്യമൊക്കെ കമന്റ് ബോക്‌സ് ഓഫ് ആക്കി ഇടാറുണ്ടെങ്കിലും ഇപ്പോള്‍ അതില്‍ നിന്നും മാറി. ഇത് ഞങ്ങള്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണെന്നാണ് ആരാധകരും പറയുന്നത്.

‘ചേച്ചി കമന്റ് ഓണ്‍ ആക്കി തന്നെ ഇടണം. എന്തിനാണ് ചേച്ചി കമന്റ് ഓഫ് ചെയ്യുന്നത്. അഭിപ്രായം പറയാന്‍ നമ്മളും ആഗ്രഹിക്കുന്നുണ്ട്. ജീവിതത്തില്‍ ഒരു നടിയെ ആരാധിച്ചിട്ടുണ്ടെങ്കില്‍ അത് ചേച്ചിയെയാണ്. പൊതു സമൂഹം പല വിധമാണ്. പക്ഷെ നിങ്ങളെ ഇഷ്ടപ്പടുന്നവര്‍ ഒരുപാട് ഉണ്ട്. ധൈര്യമായി കമന്റ് ബോക്‌സ് ഓപ്പണ്‍ ചെയ്‌തോളൂ…’ എന്നാണ് ആരാധകര്‍ നടിയോട് പറയുന്നത്. സുന്ദരി കോത എന്നും കാവ്യ മാധവന്‍ തന്നെ!

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments