Home Cinema Celebrity News പ്രാർത്ഥനയോടെ സിനിമാലോകം; അതീവ ഗുരുതരാവസ്ഥയിൽ നടി കവിയൂർ പൊന്നമ്മ

പ്രാർത്ഥനയോടെ സിനിമാലോകം; അതീവ ഗുരുതരാവസ്ഥയിൽ നടി കവിയൂർ പൊന്നമ്മ

0
പ്രാർത്ഥനയോടെ സിനിമാലോകം; അതീവ ഗുരുതരാവസ്ഥയിൽ നടി കവിയൂർ പൊന്നമ്മ

മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് കവിയൂർ പൊന്നമ്മ. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലം മുതലേ അമ്മയായും മുത്തശ്ശിയായും നായികയായും സഹനടിയായും എല്ലാം വിസ്മയിപ്പിച്ച നടി. ഇപ്പോഴിതാ നടിയെ സംബന്ധിച്ചു വളരെ ദുഖകരമായ വാർത്തയാണ് പുറത്ത് വരുന്നത്.

കൊച്ചിയിലെ ലിസി ആശുപത്രിയിൽ താരത്തെ അതീവ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത കവിയൂർ പൊന്നമ്മ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. താരത്തിന്റെ അസുഖങ്ങളെല്ലാം ഭേദമായി കതിരികെ എത്തണേ എന്ന പ്രാർത്ഥനയിലാണ് സഹപ്രവർത്തകരും സിനിമാലോകവും ആരാധകരും.

LEAVE A REPLY

Please enter your comment!
Please enter your name here