Wednesday, April 17, 2024
spot_imgspot_img
HomeNewsKerala Newsകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ല : നരേന്ദ്രമോദി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; കുറ്റക്കാരായ ഒരാളെയും വെറുതെ വിടില്ല : നരേന്ദ്രമോദി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ഒരാളെയും വെറുതെ വിടുകയില്ല പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.Karuvannur Bank Fraud

നിക്ഷേപകർക്ക് ഇ.ഡി പിടിച്ചെടുത്ത പണം തിരികെ നല്‍കുമെന്നും മോദി അറിയിച്ചു. കേരളത്തിലെ ബി.ജെ.പി പ്രവർ‌ത്തകരോട് മോദി നടത്തിയ സംവാദത്തിലായിരുന്നു വാഗ്ദാനം.

കേസില്‍ ഉന്നത സി.പി.എം നേതാക്കളുടെ പേരുകള്‍ ഉയർന്ന് വന്നിട്ടുണ്ട്. കേരളത്തില്‍ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാർട്ടികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുന്നത് കാണാം, ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറന്നു കാട്ടണമെന്നും മോദി സംവാദത്തില്‍ നിർദ്ദേശിച്ചു. ഇത്തവണ കേരളത്തില്‍ ബി.ജെ.പി റെക്കോ‌ഡ് വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments