യൂട്യൂബ് വ്‌ളോഗുകളിലൂടെയും ടെലിവിഷന്‍ ഷോ അവതാരകനായും എല്ലാം പ്രേക്ഷകര്‍ക്ക് പരിചിതനായ താരമാണ് കാര്‍ത്തിക് സൂര്യ. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് കാര്‍ത്തിക്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു. സെലിബ്രിറ്റികളായി മഞ്ജു പിള്ളയും സാബു മോനും എല്ലാം ഉണ്ടായിരുന്നു.karthik surya getting married
ഭാവി വധുവിന്റെ പേര് വര്‍ഷ എന്നാണെന്നു എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ക്കൊപ്പം കാര്‍ത്തിക് സൂര്യ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോയിലൂടെ ആരാണ് വര്‍ഷ, എന്ന് പറയുകയാണ് താരം. തന്റെ മുറപ്പെണ്ണാണ് വര്‍ഷ, അമ്മാവന്റെ മകള്‍. അച്ഛനും അമ്മയുമാണ് വര്‍ഷ മതി കാര്‍ത്തിക് സൂര്യയ്ക്ക് എന്ന് തീരുമാനിച്ചത്.
ഒരു ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് അച്ഛനൊരു തോന്നലുണ്ടായി, എന്തുകൊണ്ട് വര്‍ഷയെ മകന് കല്യാണം ആലോചിച്ചുകൂട എന്ന്. അപ്പോള്‍ തന്നെ അമ്മയോട് കാര്യം പറഞ്ഞു. പിന്നീടൊരു ചടങ്ങില്‍ വച്ച് വര്‍ഷയെ കണ്ടു. അതിന് ശേഷം നേരിട്ട് കണ്ട് വര്‍ഷയോട് സംസാരിച്ചു, ‘എന്റെ അച്ഛന് താത്പര്യമുണ്ടെങ്കില്‍ മാത്രമേ ഈ വിവാഹത്തില്‍ എനിക്ക് സമ്മതമുള്ളൂ’ എന്ന് വര്‍ഷ പറഞ്ഞു.
അതിന് ശേഷം കാര്‍ത്തിക് സൂര്യയുടെ അച്ഛനും അമ്മയും വര്‍ഷയുടെ പാരന്റ്‌സിനോട് സംസാരിക്കുകയും. അവര്‍ക്ക് എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല, പൂര്‍ണ സമ്മതം ആയിരുന്നു. ഇതെല്ലാം തീരുമാനിച്ചതിന് ശേഷമാണ് എന്നോട് കാര്യങ്ങള്‍ പറയുന്നത് എന്നാണ് കാര്‍ത്തിക് പറഞ്ഞത്.
അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന ക്യാപ്ഷനോടെയാണ് കാര്‍ത്തിക് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.ഓഫ് വൈറ്റ് ഷെര്‍വാണിയാണ് കാര്‍ത്തിക് വിവാഹ നിശ്ചയത്തിന് ധരിച്ചത്. പേസ്റ്റല്‍ ഗ്രീന്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു വധുവായ വർഷ ധരിച്ചത്.
മുൻപ് ഒരു പ്രണയം ഉണ്ടെന്നും അത് വിവാഹനിശ്ചയം വരെ എത്തിയതും താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. പെണ്ണ് കാണലും മറ്റു കാര്യങ്ങളുമൊക്കെയായി കാര്‍ത്തിക് എല്ലാ അപ്‌ഡേഷനുകളും പങ്കുവെച്ചിരുന്നു. എന്നാല്‍ പാതി വഴിയില്‍ വച്ച് ആ വിവാഹം മുടങ്ങിയപ്പോള്‍ താരം പൊട്ടിക്കരഞ്ഞതിനും സബ്‌സ്‌ക്രൈബേഴ്‌സ് സാക്ഷിയായിരുന്നു.