ആലപ്പുഴ: കലവൂരില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്ര(73)യുടേത് തന്നെ എന്ന് സ്ഥിരീകരണം.kadavanthra native subadhra missing case police suspects murder.
മൃതദേഹം സുഭദ്രയുടെ മക്കള്‍ എത്തിയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ മുട്ടു വേദനയ്ക്ക് ഉപയോഗിച്ചിരുന്നു ബാന്‍ഡേജ് കണ്ടാണ് മക്കള്‍ സുഭദ്രയാണെന്നു തിരിച്ചറിഞ്ഞത്.
മൃതദേഹം കണ്ടെത്തിയ വീട്ടില്‍ താമസിച്ചിരുന്ന വയോധികയുടെ സുഹൃത്തുക്കളായ ശർമ്മിളയെയും മാത്യൂസിനേയും പോലീസ് വിളിച്ചപ്പോള്‍ ഇവർ ഒഴിഞ്ഞുമാറി. സുഭദ്രയെ പരിചയമില്ലെന്നാണ് ഇവർ പറഞ്ഞത്. എന്നാല്‍ ദമ്ബതികളായ ഇവർ ഇപ്പോള്‍ ഒളിവിലാണ്.
എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്രയെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ ഓഗസ്റ്റ് നാലിന് പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ആന്തരിക അവയവങ്ങളുടെ ഉൾപ്പെടെ സാമ്പിൾ ശേഖരിക്കും
സുഭദ്രയെ കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാനാണെന്നാണ് സംശയം. സുഭദ്രയുടെ കഴുത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് കൈക്കലാക്കാനാകാം സുഭദ്രയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
അതേസമയം കാണാതാകുമ്ബോള്‍ സുഭദ്ര ആഭരണങ്ങള്‍ ധരിച്ചിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ ആഭരണങ്ങളുണ്ടായിരുന്നില്ല. സുഭദ്ര ശര്‍മിളയ്ക്കൊപ്പം പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സ്വര്‍ണം ആലപ്പുഴയിലും ഉടുപ്പിയിലും വിറ്റുവെന്നാണ് പൊലീസ് നിഗമനം.