തിരുവനന്തപുരം:മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഭീകരജീവിയാണെന്നും മനുഷ്യ ജീവന്റെ ഹൃദയത്തുടിപ്പ് മനസ്സിലാക്കാത്ത ഭീകരജീവിയാണ് പിണറായി വിജയനെന്ന് സുധാകരന്‍ പറഞ്ഞു.k sudhakaran about pinarayi vijayan
പിണറായി വിജയൻ ഭീകര ജീവിയാണ്, ഈ മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്ന് കെ സുധാകരൻ പറഞ്ഞു. ചക്കിക്കൊത്ത ചങ്കരൻ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പോലീസുകാര്‍. മാഫിയകളുടെ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം എന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. കെപിസിസി നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
ഇതിനുമുന്‍പ് നിരവധി എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ട്. ആ ഭരണത്തെയൊന്നും ഇതുപോലെ കോണ്‍ഗ്രസുകാര്‍ അപലപിച്ചിട്ടുമില്ല, വിമര്‍ശിച്ചിട്ടുമില്ല. അവരൊക്കെ സാധാരണക്കാരന്റെ വികാരം ഉള്‍ക്കൊണ്ടവരായിരുന്നു.
താന്‍, തന്റെ കുടുംബം, തന്റെ സമ്ബത്ത് അത് മാത്രമാണ് പിണറായിയുടെ ലക്ഷ്യം. ഈ മുഖ്യമന്ത്രിയുടെ ഭരണമാറ്റം നാടിന് അനിവാര്യമാണ്. ഒന്നുകില്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ സിപിഎം തീരുമാനിക്കണം. അല്ലെങ്കില്‍ പൊതുജനം അതിന് തയ്യാറാകുമെന്ന് സുധാകരന്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കേരളത്തില്‍ പ്രക്ഷോഭത്തിന്റെ തീച്ചുളയില്‍ ഈ സര്‍ക്കാരിനെ ചുട്ടുകരിക്കണം. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത് അവകാശ സമരമാണ്. തന്റെ കുട്ടികളെ പൊലീസ് വളഞ്ഞുവച്ച് കൈയും തലയും അടിച്ചു പൊട്ടിയ്ക്കുകയാണ്.
പൊലിസുകാരുടെ തോന്നിവാസം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാര്‍. ഈ മുഖ്യമന്ത്രിയെ വച്ച് ഒരു ദിവസം മുന്നോട്ടുപോകാനാവില്ല. അദ്ദേഹത്തെ പൊന്നുപോലെ കൊണ്ടുനടക്കുന്ന പൊലീസുകാരാണ് അദ്ദേഹത്തിന്റെ ദൗര്‍ബല്യം. അദ്ദേഹത്തെ അങ്കിളെന്ന് വിളിച്ചിരുന്ന ഒരു എസ്പിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തിയെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. മാര്‍ച്ച തടഞ്ഞ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.