Wednesday, April 17, 2024
spot_imgspot_img
HomeNewsIndia"മൂന്നാം സ്ഥാനത്തേക്ക് പോയേക്കുമോ എന്ന അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കേരളത്തിൽ സമനില തെറ്റിയത് രണ്ട് പേർക്കാണ്;...

“മൂന്നാം സ്ഥാനത്തേക്ക് പോയേക്കുമോ എന്ന അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കേരളത്തിൽ സമനില തെറ്റിയത് രണ്ട് പേർക്കാണ്; ബിജെപിക്കും പിണറായി വിജയനും” – കെ മുളരീധരൻ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിൽ ബിജെപി കോൺഗ്രസ് വാക്ക് പോഴുകൾ ശക്തമാകുന്നു. സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ രംഗത്ത്‌.

തൃശൂരില്‍ സുരേഷ് ഗോപി തോല്‍വി ഉറപ്പിച്ച സ്ഥാനാർഥിയാണെന്നും, മുന്നാം സ്ഥാനത്തേക്ക് പോകുന്നതിൻ്റെ ടെൻഷനാണ് സുരേഷ് ഗോപിക്ക് എന്ന് അദ്ദേഹം വിമർശിച്ചു. മുൻ മുഖ്യമന്ത്രി കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിലെ സുരേഷ് ഗോപിയുടെ സന്ദർശനം സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ.

സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുക ആണെന്നും വീട്ടിൽ സന്ദർശനത്തിന് എത്തുമ്പോൾ ഗെറ്റ് ഔട്ട് അടിക്കുന്ന പാരമ്പര്യം തങ്ങളുടെ കുടുബത്തിന് ഇല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.ഇതിലൂടെ എല്ലാംസുരേഷ് ഗോപിക്ക് ലഭിക്കുന്നത് സീറോ വോട്ടാണെന്നും മുരളീധരൻ വ്യക്തമാക്കി.

കേരളത്തില്‍ രണ്ടു പേർക്കാണ് സമനില തെറ്റിയത്, ഒന്ന് പിണറായിക്ക് രണ്ട് ബിജെപിക്ക് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments