Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്തെ ഗുണ്ടാവിളയാട്ടം അമർച്ച ചെയ്ത ഖൃാതി യോടെ കെ കാർത്തിക് ജില്ലാ പോലീസ് മേധാവി സ്ഥാനത്തുനിന്നും...

കോട്ടയത്തെ ഗുണ്ടാവിളയാട്ടം അമർച്ച ചെയ്ത ഖൃാതി യോടെ കെ കാർത്തിക് ജില്ലാ പോലീസ് മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങുന്നു

കോട്ടയം: കോട്ടയത്തെ ഗുണ്ടകളെ അമർച്ച ചെയ്ത ഖൃാതിയോടെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പടിയിറങ്ങുന്നു. എസ്പി യായി തിരുവനന്തപുരത്ത് വിജിലൻസ് ആസ്ഥാനത്താനമാണ് പുതിയ കർമ്മമന്ധലം.
2 വർഷത്തിലധികമായി ജില്ലയിലെ ക്രമസമാധാന പാലനം വിജയകരമായി നടപ്പാക്കിയതിന്റെ ചാരിതാർത്ഥൃത്തോടയാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം പ്രസ്ക്ലബിലെ മീറ്റ് ദ പ്രസിൽ വൃക്തമാക്കി.

കോട്ടയം ഏറെ ഇഷ്ടപ്പെട്ട ജില്ലയാണ്. ഇവിടുത്തെ രാഷ്ട്രീയക്കാരും ഉദേൃാഗസ്ഥരും തന്റെ കീഴിൽ പ്രവർത്തിച്ച പോലീസും മികച്ച സഹകരണം നല്കി. ഗുണ്ടകളെ അമർച്ച ചെയ്യാനും ലഹരി മാഫിയകളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനും കഴിഞ്ഞു. ക്രിമിനലുകളുടെ സാമ്പത്തിക സ്രോതസ് ഇല്ലായ്മ ചെയ്താൽ കുറ്റകൃതൃങ്ങൾക്ക് തടയിടാൻ കഴിയും.

ലഹരി കച്ചവടക്കാരെ പിടികൂടി അവരുടെ വസ്തുവകകൾ അറ്റാച്ച് ചെയ്യാൻ കഴിഞ്ഞു. ജാമൃം നേടി നിയമത്തെ കബളിപ്പിച്ച് വർഷങ്ങളായി മുങ്ങിയ ക്രിമിനലുകളെ പുടികൂടാൻ കഴിഞ്ഞു. വിദേശത്തേക്ക് കടന്ന് കളഞ്ഞ പോക്സോ കേസ് പ്രതിയെ വരെ പിടികൂടി ജയിലിൽ അടക്കാൻ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടുകാട്ടി.

അന്തരിച്ച മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര കുറ്റമറ്റ രീതിയിൽ ക്രമീകരിക്കാൻ കഴിഞ്ഞത് വലിയ അനുഭവപാഠമാണ്. വളരെയധികം വിഐപികളുടെമ പങ്കാളിത്തം നിറഞ്ഞ ചടങ്ങ് ഭംഗിയായി ജില്ലാഭരണ കൂടത്തിന് നടത്താൻ കഴിഞ്ഞു.

രാജൃാന്തര പ്രമുഖർ പങ്കെടുത്ത കുമരകത്തെ ജി 20 ഉച്ചകോടിയുടെ ക്രമസമാധാനവും ആക്ഷേപമില്ലാതെ നടത്താൻ കഴിഞ്ഞതും പ്രൊഫഷണൽ മികവായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പോലീസിങ്ങിലെ എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്യാൻ ബാധൃസ്ഥനാണ് ഒരു പോലീസ് ഉദൃാഗസ്ഥൻ.

ക്രമസമാധാനം മാത്രമല്ല, വിജിലൻസ്, ബെറ്റാലിയൻ തുടങ്ങി എല്ലാ രംഗത്തും കഴിവ് തെളിയിക്കണമെന്നതാണ് തന്റെ അഭിപ്രായമെന്നും കാർത്തിക് ചൂണ്ടികാട്ടി. തമിഴ്നാട്ടിലെ തേനിയിലെ തിരുട്ട് ഗ്രാമത്തിൽ ആയുധധാരികളായ പോലീസ് സംഘത്തെ വിട്ട് കള്ളന്മാരെ പിടിക്കാൻ കഴിഞ്ഞതും അഭിമാനാർഹമായ നേട്ടമായി കാണുന്നു. പാലാ രാമപുരത്ത് മഴക്കാലത്ത് ഭവനഭേദനത്തിന് ശ്രമിച്ച കള്ളന്മാരെ പിടികൂടിയാണ് അവരുടെ താവളത്തിൽ എത്താൻ കഴിഞ്ഞത്.

സാധാരണയായി പ്രാദേശിക എതിർപ്പ് മൂലമാണ് കള്ളന്മാരെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ചെന്ന് പിടിക്കാൻ കഴിയാതെ പോകുന്നത്. അവിടുത്തെ പോലീസിന്റെ സഹകരണവും കുറവായിരിക്കും. എന്നാൽ തേനി എസ്പി നല്ല സഹകരണമാണ് നല്കിയത്.രാജൃത്തെ ക്രിമിനൽ നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായതിനാൽ എവിടെ ചെന്നും പ്രതികളെ പിടികൂടാമെന്ന സന്ദേശമാണ് താൻ നടപ്പിലാക്കിയതെന്നും തമിഴ്നാട് സ്വദേശിയായ കെ കാർത്തിക് വിശദീകരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments