നീണ്ട 18 മാസക്കാലമായി തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളതര്‍ക്കത്തിന് ഒടുവില്‍ പരിഹാരം. 22 ശതമാനം ശമ്പള വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് 22 ശതമാനം വര്‍ദ്ധനയെന്നതാണ് ധാരണയെങ്കിലും വരും വര്‍ഷത്തില്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുവെന്നും മാന്യമായ വേതനമില്ലെങ്കില്‍ ഇനിയും സമരത്തിനിറങ്ങുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ 66% അംഗങ്ങളാണ് ഓഫര്‍ സ്വീകരിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.
18 മാസത്തിനിടെ 11 തവണയായി പണിമുടക്ക് സംഘടിപ്പിച്ച ശേഷമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഈ കരാര്‍ കൈക്കലാക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് 22 ശതമാനം വര്‍ധനവാണ് കരാറായിരിക്കുന്നതെങ്കിലും വരും വര്‍ഷങ്ങളില്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ധനവുകള്‍ പ്രതീക്ഷിക്കുന്നതായും, ഇത് നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ബിഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.