കൊച്ചി: കാസ്റ്റിംഗ് കൗചിന് വഴങ്ങാത്തതിന്റെ പേരിൽ തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്ന് ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ. ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരം കിട്ടാത്ത സാഹചര്യമാണെന്ന് സന്ധ്യ പറഞ്ഞു.
”അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാന്‍ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. അമല എന്ന ചിത്രത്തില്‍. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത്. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതായി”- സന്ധ്യ വ്യക്തമാക്കി.
പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം പ്രതിഫലം തട്ടിയെടുത്ത അനുഭവവും തനിക്കുണ്ടായെന്ന് സന്ധ്യ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ലൊക്കേഷനില്‍ ഭക്ഷണം നല്‍കുന്നതില്‍ പോലും കടുത്ത വിവേചനമുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു
.