ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധി ആരോപണങ്ങൾ ആണ് വരുന്നത്. ഇപ്പോള്‍ പുതിയൊരു ആരോപണം കൂടെ പുറത്ത് വന്നിരിക്കുന്നത്. ആരെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ വെളിപ്പെടുത്തിയിരിക്കുന്നു. നടൻ മുകേഷ് ഒരു ആർട്ടിസ്റ്റിന്റെ അമ്മയെ ആക്രമിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.junior artist against mukesh
എന്റെ ഒരു സുഹൃത്തിന്റെ അമ്മക്കെതിരെ ആക്രമണം നടന്നിട്ടുണ്ട്. അവർ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അവരുടെ അഡ്രസ്സ് കണ്ടു പിടിച്ച് നടൻ മുകേഷ് ആ വീട്ടില്‍ കയറി ചെല്ലുകയും, അവരുടെ അമ്മയോട് ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തു എന്ന് സന്ധ്യ പറയുന്നു. മുകേഷിനെ ഉടൻ തന്നെ ആ അമ്മ പുറത്താക്കി വാതിലടച്ചു. ഇത് ഈ അടുത്ത് നടന്നതല്ല. വർഷങ്ങള്‍ക്കു മുന്നേയായിരുന്നു സംഭവം.
അതിനു ശേഷം എന്റെ സുഹൃത്തായ അഭിനേത്രി സിനിമയില്‍ നിന്ന് പൂർണമായും വിട്ടു നിന്നു എന്നും അവർ പറയുന്നു .