Monday, September 16, 2024
spot_imgspot_img
HomeNRIUKവെസ്റ്റ് മിഡ്ലാന്‍ഡ്സിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ അമ്മ ഇന്ത്യന്‍ വംശജ; ഒക്ടോബര്‍ 25ന് ശിക്ഷാവിധി

വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ അമ്മ ഇന്ത്യന്‍ വംശജ; ഒക്ടോബര്‍ 25ന് ശിക്ഷാവിധി

യു.കെ: വീട്ടില്‍ സ്വന്തം മകളെ കുത്തിക്കൊലപെടുത്തിയെന്നു കുറ്റസമ്മതം നടത്തി ഇന്ത്യന്‍ വംശജയായ അമ്മ. 10 വയസുള്ള മകളെ കുത്തിപ്പരുക്കേല്‍പ്പിച്ചതായി അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സ്‌കൂൾ വിദ്യാർത്ഥിനി ഷേയ് കാംഗിനെയാണ് 33-കാരിയായ ജസ്‌കീറത് കൗര്‍ കുത്തിക്കൊൽപെടുത്തിയത്. അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നെങ്കിലും അത് തള്ളിപ്പോവുകയാണുണ്ടായത് .

നരഹത്യാ കേസിലെ കുറ്റസമ്മതം ക്രൗണ്‍ അംഗീകരിക്കുന്നതായി പ്രോസിക്യൂഷന്‍ കൗണ്‍സെല്‍ സാലി ഹോവ്‌സ് കെസി വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമാക്കി.

മാര്‍ച്ച് 4ന് ഉച്ചയോടെയാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റൗളി റെഗിസിലെ വീട്ടില്‍ ഷേയെ മരിച്ച നിലയില്‍ കണ്ടെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം ഫലത്തിൽ നെഞ്ചിന് കുത്തേറ്റതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിരുന്നു. ബ്ലാക്ക് കണ്‍ട്രി കൊറോണര്‍ കോടതിയിൽ വെച്ചായിരുന്നു ഇന്‍ ക്വസ്റ്റ്.

പ്രതിഭാഗം വക്കീൽ കേസിലെ വസ്തുതകളില്‍ തര്‍ക്കങ്ങളില്ലെന്ന് വ്യക്തമാക്കി. പ്രതി വീഡിയോ ലിങ്ക് വഴിയാണ് കോടതിയില്‍ ഹാജരായത്. ഒക്ടോബര്‍ 25ന് കൗറിന്റെ ശിക്ഷ വിധിക്കുമെന്ന് കോടതി പ്രഖ്യാപിച്ചു. റൗളി റെഗിസിലെ ബ്രിക്ക്ഹൗസ് പ്രൈമറി സ്‌കൂള്‍ വിദ്യാരത്ഥിനിയായിരുന്നു ഷേയ് കാംഗ്. കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 5ന് നടക്കുമെന്ന് സ്‌കൂള്‍ അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments