Wednesday, April 17, 2024
spot_imgspot_img
HomeNewsവളര്‍ത്തുനായ കുരച്ചതിന് ഉടമയ്ക്ക് ക്രൂര മര്‍ദം; ജഡ്ജിയുടെ ഡ്രെെവര്‍ മരിച്ചു

വളര്‍ത്തുനായ കുരച്ചതിന് ഉടമയ്ക്ക് ക്രൂര മര്‍ദം; ജഡ്ജിയുടെ ഡ്രെെവര്‍ മരിച്ചു

കൊച്ചി: നാലംഗസംഘത്തിന്റെ ക്രൂരമര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന ഹൈക്കോടതിയിലെ ഡ്രൈവര്‍ മരിച്ചു.എറണാകുളം സ്വദേശി വിനോദാണ് മരിച്ചത്.judge driver

വളർത്തുനായ കുരച്ചതിനെ തുടർന്നാണ് ഇതരസംസ്ഥാനക്കാർ ക്രൂരമായി മർദിച്ചത്. ഹെെക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നെെനാന്റെ ഡ്രെെവറാണ് വിനോദ്. ആക്രണത്തില്‍ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാർച്ച്‌ 25ന് രാത്രിയാണ് വിനോദിന് മർദനമേറ്റത്. സംഭവത്തില്‍ നാല് ഇതര സംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിനോദിന്റെ വീട്ടില്‍ നായ കുരച്ചപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം നായയെയാണ് ആക്രമിച്ചത്. തുടർന്നുണ്ടായ തർക്കത്തില്‍ വിനോദിനെ മർദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തു.

ബോധരഹിതനായ വിനോദിനെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് മരിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments