Friday, September 13, 2024
spot_imgspot_img
HomeNewsKerala Newsജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സന്നാഹ മത്സരം:എംഎൽഎമാരും മാധ്യമപ്രവർത്തകരും ഏറ്റുമുട്ടും

ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സന്നാഹ മത്സരം:എംഎൽഎമാരും മാധ്യമപ്രവർത്തകരും ഏറ്റുമുട്ടും

കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിക്കുന്ന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ് സീസൺ രണ്ടിന്റെ ആദ്യ സന്നാഹമസരം നാളെ നടക്കും. മന്ത്രിമാരും എംഎൽഎമാരും അണിനിരക്കുന്ന ടീം തലസ്ഥാനത്തെ മാധ്യമപ്രവർത്തകരുമായി ഏറ്റുമുട്ടും.Journalist Cricket League

ശാസ്തമംഗലം ശിവജി സ്പോർട്സ് വേൾഡ് ക്രിക്കറ്റ് ടർഫിൽ വൈകിട്ട് ആറരയ്ക്കാണ് മത്സരം. സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ വി ശിവൻകുട്ടി, എം ബി രാജേഷ്,
പി എ മുഹമ്മദ് റിയാസ് എന്നിവരും ഭരണ -പ്രതിപക്ഷ നിരകളിലെ പ്രമുഖ എംഎൽഎമാരും പങ്കെടുക്കും. തലസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകർ കെ യു ഡബ്ല്യുജെ ടീമിനുവേണ്ടി കളത്തിലിറങ്ങും. കൈരളി ജ്വല്ലറിയാണ് മത്സരത്തിന്റെ മുഖ്യ സ്പോൺസർ.

https://digitalmalayalionline.com/honey-rose-traditional-viral-look/

ഈ മാസം 19 ,20 ,21 തീയതികളിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ രാത്രിയും പകലുമായാണ് 13 ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ്.
വിജയികൾക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും റണ്ണർ അപ്പിന്
50,000 രൂപയും ട്രോഫിയും ആണ് സമ്മാനം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments