Monday, July 22, 2024
spot_imgspot_img
HomeNewsKerala Newsജോസ് കെ മാണി, പി പി സുനീര്‍, ഹാരിസ് ബീരാന്‍ രാജ്യസഭയിലേക്ക്; വിജയികളെ പ്രഖ്യാപിച്ചു

ജോസ് കെ മാണി, പി പി സുനീര്‍, ഹാരിസ് ബീരാന്‍ രാജ്യസഭയിലേക്ക്; വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഹാരീസ് ബീരാൻ (മുസ്ലീം ലീഗ്), ജോസ് കെ മാണി(കേരളാ കോണ്‍ഗ്രസ് എം), പിപി സുനീർ (സിപിഐ) എന്നിവർ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.Jose K Mani, PP Suneer, Harris Biran to Rajya Sabha; Winners announced

പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര്‍ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. 25നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രാജ്യസഭയില്‍ കേരളത്തില്‍നിന്ന് ആകെ ഒന്‍പത് എംപിമാരാണുള്ളത്.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ ജോസ് കെ മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ലോക്‌സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments